CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 42 Seconds Ago
Breaking Now

കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്നത് ബിജെപിയുടെ സ്വപ്നം മാത്രം ; രണ്ടിടത്ത് കോണ്‍ഗ്രസ് ; തെലങ്കാനയില്‍ ടിആര്‍എസ് ; മിസോറാമില്‍ എംഎന്‍എഫ് ; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് നടക്കുന്നത്.

ബിജെപി സ്വ്പ്നം ഫലിക്കില്ലെന്നുറപ്പായി. കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് നടക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലേയും നിലവിലെ മുന്നേറ്റമിങ്ങനെ

തെലങ്കാന

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അന്വര്‍ത്ഥമാക്കി തെലങ്കാനയില്‍ ടിആര്‍എസ് കുതിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാകൂടമി സഖ്യത്തെ ബഹുദൂര പിന്നിലാക്കികൊണ്ടാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍ ആര്‍എസിന്റെ മുന്നേറ്റം. ടി ആര്‍എസിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്ന് കുതിക്കുന്നു. 71 സീറ്റുകളിലാണ് ടി ആര്‍എസ് മുന്നേറുന്നത്. 34 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ബിജെപി രണ്ട് സീറ്റുകളില്‍ മുന്നിലാണ്.

 

ഗജ്വാലില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും സിര്‍സിലയില്‍ മകന്‍ കെ ടി രാമറുവും സിദ്ദിപ്പേട്ടില്‍ ടി ഹരീഷ് റാവുവും ലീഡ് ചെയ്യുന്നു. അമ്പര്‍പേട്ടില്‍ ബിജെപി നേതാവ് കെ കൃഷ്ണ റെഡ്ഡിയും ചന്ദ്രയാങ്കിട്ടയില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി അക്ബറുദ്ദീന്‍ ഒവൈസിയും മുന്നേറുന്നു. എന്നാല്‍ ഹുസൂര്‍നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ ഉത്തംകുമാര്‍ റെഡ്ഡി പിന്നിലാണ്.

ബിജെപിയുടെ കൂടെയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശവും തെലങ്കാന പ്രക്ഷോഭത്തില്‍ കെ സിആറിനൊപ്പമായിരുന്ന കോതാണ്ഡരാമന്റെ തെലങ്കാന ജന സമിതിയും സിപിഐയും ചേര്‍ന്ന മഹാകുടാമിയെന്ന് വിശേഷിപ്പിക്കുന്ന മുന്നണിയാണ് ഈ തിരഞ്ഞെടുപ്പില്‍ ടിആര്‍എസിനെതിരെ രംഗത്തിറക്കിയിക്കുന്നത് .

ഛത്തീസ്ഗഢ്

ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢില്‍ വ്യക്തമായ മുന്നേറ്റം നടത്തി കോണ്‍ഗ്രസ്. നാലാം തവണയും തുടര്‍ ഭരണം പ്രതീക്ഷ ബിജെപിയ്ക്ക് തിരിച്ചടിയായി ഫല സൂചന. ആകെയുള്ള 96 സീറ്റില്‍ 54 ഇടങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 30 ഇടത്ത് ബിജെപിയും.

കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യനുമായ അജിത് ജോഗി ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഇത്തവണ മത്സരത്തിന് ഇറങ്ങിയതെങ്കിലും കാര്യമായി നേട്ടം കൊയ്യാന്‍ കഴിഞ്ഞലില. രണ്ടിടത്ത് മാറ്റമാണ് മുന്നേറ്റം. അജിത് ജോഗി ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ തിരിച്ചടി കിട്ടിയത് ബിജെപിയ്ക്ക് തന്നെ.

കോണ്‍ഗ്രസിന്റെ മുന്നേറ്റം ബിജെപിയ്ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത് .

മിസോറാം

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പത്തുവര്‍ഷം തടുര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പുറത്തായി. ഇവിടെ മിസോറാം നാഷണല്‍ ഫ്രണ്ട് അധികാരം ഉറപ്പാക്കി. കേവല ഭൂരിപക്ഷം എംഎന്‍എഫ് നേടി കുതിക്കുകയാണ്.

ആകെയുള്ള 40 സീറ്റില്‍ 24 സീറ്റിലാണ് എംഎന്‍എഫ് ലീഡ് ചെയ്യുന്നത്. പത്തിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്. ബിജെപി ഒരു സീറ്റിലും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്.

ബിജെപി, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവയാണ് മല്‍സ രംഗത്തുള്ള മറ്റ് പാര്‍ട്ടികള്‍. മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്‌ല, എംഎന്‍എഫിലെ സോറം താങ്വ, ഇസെഡ് എന്‍പിയുടെ ലാല്‍ദുഹോമ എന്നിവരാണ് മല്‍സര രംഗത്തുള്ള പ്രമുഖര്‍. ഇതില്‍ ലാല്‍ തന്‍ ഹാവ് ല പിന്നിട്ടുനില്‍ക്കുകയാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലൂള്ള ഏക സംസ്ഥാനമാണ് മിസോറാം. ഇവിടെ ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്.

മധ്യപ്രദേശിലും രാജസ്ഥാനിലും 

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നു. കേവലഭൂരിപക്ഷത്തിന് വേണ്ട 116 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി 99 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.230 സീറ്റുകളുളള രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണം. രാജസ്ഥാനില്‍ കേവലഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് മുന്നേറുകയാണ്. 101 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.