CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 31 Seconds Ago
Breaking Now

ലയണല്‍ മെസിയെ വെല്ലുവിളിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സ്വീകരിക്കുമോ ഈ വെല്ലുവിളി?

'മെസി ഒരു ദിവസം ഇറ്റലിയിലേക്ക് വരുമെന്നാണ് കരുതുന്നത്. എന്നെ പോലെ ഈ വെല്ലുവിളി അദ്ദേഹവും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ

ലോകോത്തര സൂപ്പര്‍താരം ലയണല്‍ മെസിക്ക് വെല്ലുവിളിയുമായി മറ്റൊരു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസ് സൂപ്പര്‍താരമായി തിളങ്ങുന്ന റൊണാള്‍ഡോ തനിക്കൊപ്പം ഇറ്റാലിയന്‍ ലീഗിലേക്ക് വരാനാണ് ബാഴ്‌സലോണ താരത്തെ വെല്ലുവിളിച്ചിരിക്കുന്നത്. സ്‌പെയിന്‍ വിട്ട് ഇറ്റലിയില്‍ പോരാട്ടത്തിനിറങ്ങി മത്സരം ഒന്നുകൂടി ഉഷാറാക്കാനാണ് റൊണാള്‍ഡോയുടെ ആഗ്രഹം. 

ജൂലൈയില്‍ ഒന്‍പത് തവണ ട്രോഫി നേടിയ ശേഷം റയല്‍ മാഡ്രിഡില്‍ നിന്നും 100 മില്ല്യണ്‍ യൂറോയ്ക്കാണ് റൊണാള്‍ഡോ യുവന്റസിലെത്തിയത്. ലോകഫുട്‌ബോളിന്റെ നിയന്ത്രണം ഒരു ദശകത്തോളമായി മെസിയും, റൊണാള്‍ഡോയുമാണ് നിയമന്ത്രിക്കുന്നത്. ഇരുവരും അഞ്ച് തവണ വീതം ബാലണ്‍ ഡി'ഓര്‍ പുരസ്‌കാരങ്ങള്‍ പങ്കിടുകയും ചെയ്തു. ഈ വര്‍ഷമാണ് ഈ മേധാവിത്വം തകര്‍ത്ത് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ലൂകാ മോഡ്രിക് ആ അവാര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 

'മെസി ഒരു ദിവസം ഇറ്റലിയിലേക്ക് വരുമെന്നാണ് കരുതുന്നത്. എന്നെ പോലെ ഈ വെല്ലുവിളി അദ്ദേഹവും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. പക്ഷെ അദ്ദേഹം നിലവില്‍ സന്തോഷവാനാണെങ്കില്‍ ആ തീരുമാനത്തെ ബഹുമാനിക്കുന്നു', റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു. മെസിയുമായുള്ള പോരാട്ടം ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റൊണാള്‍ഡോ. 

എന്നാല്‍ തനിക്കല്ല മെസിക്കാണ് തന്നെ മിസ്സ് ചെയ്യുന്നതെന്നാണ് റൊണാള്‍ഡോയുടെ അവകാശവാദം. ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, ദേശീയ ടീം എന്നിവയില്‍ കളിച്ചിട്ടുണ്ട് താന്‍, എന്നാല്‍ മെസി ഇപ്പോഴും സ്‌പെയിനില്‍ തുടരുകയാണ്. അതുകൊണ്ടാണ് തന്നെ മെസിക്ക് കൂടുതല്‍ ആവശ്യമായി തോന്നുകയെന്നും സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.