CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 5 Seconds Ago
Breaking Now

48 കത്തുകളായി തെരേസ മേയ്ക്കുള്ള കുത്ത് റെഡി; അന്ത്യം വരെ പോരാടുമെന്ന് മേയ്; അവിശ്വാസ വോട്ടെടുപ്പ് ഇന്ന്; അന്തിമവിധി ആര്‍ക്കൊപ്പം?

158 എംപിമാരുടെ പിന്തുണയാണ് പിടിച്ച് നില്‍ക്കാന്‍ മേയ്ക്ക് ആവശ്യം

തന്റെ പ്രധാനമന്ത്രി കസേര സുരക്ഷിതമാക്കി വെയ്ക്കാന്‍ കൈയിലുള്ളതെല്ലാം വെച്ച് പോരാടുമെന്ന് തെരേസ മേയ്. തനിക്കെതിരെ അവിശ്വാസം നടപ്പാക്കാന്‍ 48 കണ്‍സര്‍വേറ്റീവ് എംപിമാരുടെ കത്ത് ടോറി നേതൃത്വത്തിന് ലഭിച്ചതോടെയാണ് അവസാനം വരെ പോരാടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ന് രാത്രി തന്നെ ടോറി എംപിമാര്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കും. 

എന്നാല്‍ തന്നെ പുറത്താക്കാനുള്ള പാര്‍ട്ടിക്കാരുടെ നീക്കം ജെറമി കോര്‍ബിന് നം.10-ന്റെ താക്കോല്‍ കൈമാറുമെന്ന് മേയ് ആവര്‍ത്തിച്ചു. ഇതുവഴി ബ്രക്‌സിറ്റും വൈകും. ' 48 കത്തുകള്‍ ലഭിച്ചതായി സര്‍ ഗ്രഹാം ബ്രാഡി സ്ഥിരീകരിച്ചു. ഇനി അവിശ്വാസത്തില്‍ വോട്ട് ആവശ്യമാണ്. ആ പോരാട്ടത്തില്‍ എനിക്കുള്ളതെല്ലാം വെച്ച് നേരിടും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു നേതൃമാറ്റം വരുന്നത് രാജ്യത്തിന്റെ ബാവിയെ അപകടത്തിലാക്കും, അനിശ്ചിതാവസ്ഥയ്ക്കും ഇടയാക്കും. ജനുവരി 21ന് മുന്‍പ് പുതിയ നേതാവ് സ്ഥാനമേല്‍ക്കില്ല, ഇത് ബ്രക്‌സിറ്റ് ചര്‍ച്ചകളെയും ബാധിക്കും', മേയ് അവസാനശ്രമമെന്നോണം പാര്‍ട്ടി എംപിമാരെ ഓര്‍മ്മിപ്പിച്ചു.

പുതിയ നേതാവ് വന്നാല്‍ വിത്‌ഡ്രോവല്‍ എഗ്രിമെന്റ് വീണ്ടും ചര്‍ച്ച ചെയ്യാനുള്ള സമയം കൈവരില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ താല്‍പര്യമല്ല കോര്‍ബിന്റെയും, ജോണ്‍ മക്‌ഡോണെല്ലിന്റെയും താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക. 158 എംപിമാരുടെ പിന്തുണയാണ് പിടിച്ച് നില്‍ക്കാന്‍ മേയ്ക്ക് ആവശ്യം. തലനാരിഴയ്ക്ക് ജയിച്ചാല്‍ പോലും ഇവര്‍ക്ക് പുറത്തേക്കുള്ള വഴി കാണേണ്ടി വരും. 

വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെയാണ് അവിശ്വാസ വോട്ടെടുപ്പ നടക്കുക. കാര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ നാളെ രാവിലെ തെരേസ മേയ് ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രിയായി ചരിത്രത്തില്‍ ഇടംനേടും.  




കൂടുതല്‍വാര്‍ത്തകള്‍.