CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 1 Seconds Ago
Breaking Now

2018ല്‍ ഗൂഗിള്‍ സേര്‍ച്ചിലെ ട്രെന്‍ഡിംഗ് ആയവര്‍ ഇവര്‍ ; റോബോട്ട് 2.0 മുതല്‍ പ്രിയ വാര്യര്‍ വരെ

സെലിബ്രിറ്റികളുടെ കാര്യത്തില്‍ ഒരു മലയാളി പെണ്‍കൊടിയാണ് 2018-ല്‍ ഇന്ത്യയുടെ മനംകവര്‍ന്നത്

എന്തിനും ഏതിനും ഇന്നത്തെ തലമുറ ആദ്യം വിരലമര്‍ത്തുന്നത് ഗൂഗിളിലാണ്. ഭൂമിയിലെ മാത്രമല്ല ഇതിന് മുകളിലുള്ള കാര്യങ്ങളിലും ഗൂഗിളിന് വിവരം നല്‍കാന്‍ കഴിയും. എന്തായാലും 2018 തീരാന്‍ ഇരിക്കവെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങള്‍ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച വാര്‍ത്തകള്‍, സ്‌പോര്‍ട്‌സ്, മറ്റ് പരിപാടികള്‍ സിനിമ എന്നിവയെല്ലാം ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞു. 

ഇതില്‍ സെലിബ്രിറ്റികളുടെ കാര്യത്തില്‍ ഒരു മലയാളി പെണ്‍കൊടിയാണ് 2018-ല്‍ ഇന്ത്യയുടെ മനംകവര്‍ന്നത്. പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കല്‍ വീഡിയോ വൈറലായതോടെ 2018-ലെ ട്രെന്‍ഡിംഗ് സേര്‍ച്ചായി ഈ പേര് മാറി. ഇതിന് പിന്നിലാണ് പ്രിയങ്ക ചോപ്രയും നിക് ജോണാസും തമ്മിലുള്ള വിവാഹ വിശേഷങ്ങള്‍ എത്തിയത്. മൂന്നാം സ്ഥാനത്ത് സപ്നാ ചൗധരിയും ഇടംനേടി. 

സിനിമകളുടെ കാര്യത്തില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ രജനിയുടെ 2.0 ഒന്നാമതെത്തി. ഇതിന് പിന്നിലാണ് ടൈഗര്‍ സിന്താ ഹേ, ബാഗി 2, ധടക് തുടങ്ങിയ ചിത്രങ്ങള്‍ ഇടംനേടിയത്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട മറ്റൊന്ന് ഗുജറാത്തില്‍ നിര്‍മ്മിച്ച ഏകതാ പ്രതിമയാണ്. ആപ്പുകളില്‍ യുട്യൂബ്, വാട്‌സ്ആപ്പ് എന്നിവ മുന്നിലെത്തി. ഇതിന് പിന്നില്‍ ഇന്‍സ്റ്റാഗ്രാമും ആളുകളെ സ്വരൂപിച്ചു. പിയുബിജി ഗെയിം ഈ വര്‍ഷത്തെ ഹിറ്റ്ചാര്‍ട്ട് സേര്‍ച്ചില്‍ ഇടംനേടി.

ക്രിക്കറ്റിനെ മറികടന്ന് 2018-ല്‍ ഫുട്‌ബോള്‍ തിരയാനും ഇന്ത്യക്കാര്‍ ഗൂഗിളിലെത്തി. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ എത്തിയ ഫിഫ ലോകകപ്പാണ് ആളുകളുടെ പ്രിയപ്പെട്ട കായികമത്സരം. 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.