CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 41 Seconds Ago
Breaking Now

ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് കുമ്പസരിക്കാന്‍ പറ്റില്ലല്ലോ; ത്രസിപ്പിച്ച് ലൂസിഫറിന്റെ ടീസര്‍; ലാലേട്ടനും, പൃഥ്വിയും പൊരിക്കും

മോഹല്‍ലാലിനെ നായകകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. രാവിലെ 9 മണിയ്ക്ക് നടന്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്യ്തത്. മോഹന്‍ലാല്‍ തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. പൃഥ്വിരാജിന്റെ ആദ്യ ചിത്രം തന്നെ ആരാധകരെ ആവേശത്തിലാക്കുമെന്നാണ് സൂചന.മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടിയിലൂടെ എത്തിയതിന്റെ സന്തോഷവും ആരാധകരിലുണ്ട്. മോഹന്‍ലാലിന്റെ ഒടിയന്‍ ചിത്രത്തിന്റെ നരേഷന്‍ നിര്‍വ്വഹിക്കുന്നതും മമ്മൂട്ടി തന്നെയാണ്. 

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. മാര്‍ച്ചില്‍ ചിത്രം തിയറ്ററിലെത്തും

 




കൂടുതല്‍വാര്‍ത്തകള്‍.