CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 1 Seconds Ago
Breaking Now

എല്‍ നിനോ പാരയാകും, ബ്രിട്ടന് നേരിടേണ്ടത് അതിശക്തമായ ശൈത്യം; ഈ ആഴ്ചാവസാനത്തോടെ മഞ്ഞ് പെയ്തിറങ്ങും, താപനില കുത്തനെ താഴും; കൊടുംതണുപ്പില്‍ നിന്നും ക്രിസ്മസ് രക്ഷപ്പെടുമെന്ന് പ്രതീക്ഷ

തണുപ്പേറിയ കാറ്റും വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടും. വെള്ളിയാഴ്ച കാറ്റ് കുറയുമെങ്കിലും ആഴ്ചാവസാനത്തോടെ ഇത് ശക്തിയാര്‍ജ്ജിക്കും.

ഇക്കുറി ക്രിസ്മസ് ദിനങ്ങള്‍ വരെയുള്ള ശൈത്യകാലത്തിന്റെ ആദ്യ പാദത്തില്‍ തണുപ്പ് കടുപ്പമാകില്ലെന്നും, രണ്ടാം പാദം തണുപ്പേറുകയും കൂടുതല്‍ നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. എല്‍ നിനോ പ്രതിഭാസം മൂലം യുകെയ്ക്ക് മുകളില്‍ രൂപമെടുക്കുന്ന പോളാര്‍ വോര്‍ടക്‌സാണ് ഈ അതിശൈത്യത്തിന് ഇടയാക്കുക. പസഫിക് സമുദ്രത്തിലെ പ്രതിഭാസങ്ങളാണ് രാജ്യത്ത് ഉടനീളം തണുപ്പ് എത്തിക്കുക. പോളാര്‍ വെര്‍ടെക്‌സ് കാര്യമായി യുകെയില്‍ പിടിമുറുക്കിയാല്‍ ശക്തമായ കാറ്റും അകമ്പടിയേകും. 

ഭൗമോപരിതലത്തില്‍ നിന്നും 50 കിലോമീറ്റര്‍ മുകളിലൂടെയാണ് പോളാര്‍ വെര്‍ടെക്‌സ് കാറ്റുകള്‍ സഞ്ചരിക്കുന്നത്. 155 മൈല്‍ വേഗത്തില്‍ വരെ ഇത് നീങ്ങിയേക്കാം. എന്തായാലും ഈ അതിശൈത്യം ക്രിസ്മസിന് ശേഷം മാത്രമാകും യുകെയില്‍ എത്തുകയെന്ന പ്രതീക്ഷയും കാലാവസ്ഥാ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നു. ഈ ആഴ്ചാവസാനത്തോടെ മഞ്ഞ് പെയ്യുമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ഒപ്പം യുകെയില്‍ താപനില കുത്തനെ താഴുകയും ചെയ്യും. ചിലയിടത്ത് പെയ്യുന്ന മഴ കാറ്റുമായി കൂട്ടിമുട്ടി മഞ്ഞായി പെയ്തിറങ്ങുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. 

ഇംഗ്ലണ്ടിന്റെ സതേണ്‍ ഭാഗങ്ങളില്‍ എത്രത്തോളം മഞ്ഞ് പെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് മെറ്റ് ഓഫീസ് പറയുന്നു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ 10 സെന്റിമീറ്റര്‍ മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞ് പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രിയോടെ മധ്യ, ഈസ്‌റ്റേണ്‍ ഭാഗങ്ങളില്‍ താപനില ഫ്രീസിംഗിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്, നാളെ ഇതിലും താഴും. മധ്യ ഇംഗ്ലണ്ടിലും, വെയില്‍സിലും രാത്രികാല താപനില -7 സെല്‍ഷ്യസിലേക്ക് കുറയുമെന്നും കാലാവസ്ഥാ പ്രവചകര്‍ പറയുന്നു. 

തണുപ്പേറിയ കാറ്റും വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടും. വെള്ളിയാഴ്ച കാറ്റ് കുറയുമെങ്കിലും ആഴ്ചാവസാനത്തോടെ ഇത് ശക്തിയാര്‍ജ്ജിക്കും. ഇംഗ്ലണ്ടിന്റെ നോര്‍ത്തേണ്‍ ഭാഗങ്ങളിലാണ് കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ കൂടുതലായി അനുഭവപ്പെടുക. ക്രിസ്മസ് ആഘോഷങ്ങള്‍ വരെയെങ്കിലും കാലാവസ്ഥ അത്രയ്ക്ക് കടുപ്പമാകില്ലെന്ന് മാത്രമാണ് ഇപ്പോള്‍ കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.