സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യചെയ്ത വേണുപാലന്‍നായരുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ പരാമര്‍ശമില്ല
ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണ് മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയ മൊഴിയില്‍ പറയുന്നു.
അതേസമയം, ആത്മഹത്യാശ്രമം നടത്തിയ ആള്‍ മരിച്ചതിനെ തുടര്‍ന്ന് നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് അറിയിച്ചു.
ആത്മഹത്യാശ്രമം നടത്തിയ കുട്ടനാട് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് മരിച്ചത്. സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന പന്തലിന് എതിര്‍വശത്ത് വെച്ചാണ് ഇയാള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചതും തീകൊളുത്തിയതും.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് സംഭവം. വേണുഗോപാലന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇയാള്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി മെഡിക്കല്‍ കോളജ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്ന്.