പ്രണയിച്ച് നടക്കുന്ന കാലത്തും കാമുകിയെ പുകഴ്ത്താന്‍ യാതൊരു പിശുക്കും കാണിക്കാത്ത താരമാണ് രണ്‍വീര്‍ സിംഗ്. വിവാഹത്തിന് ശേഷവും തന്റെ രീതികളില്‍ മാറ്റമില്ലെന്ന് തെളിയിക്കുകയാണ് നടന്‍. ഭാര്യയും നടിയുമായി ദീപിക പദുക്കോണിനെ പുകഴ്ത്തുന്നത് അദ്ദേഹം തുടരുകയാണ്.
എന്ത് ചെയ്താലും അതില്‍ 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ് തന്റെ ഭാര്യയെന്നാണ് രണ്‍വീറിന്റെ പ്രഖ്യാപനം. ഒരു ചാനല്‍ പരിപാടിയുടെ ഷൂട്ടിന് എത്തിയപ്പോഴായിരുന്നു രണ്‍വീര്‍ സിംഗിന്റെ പുകഴ്ത്തല്‍. വേദിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥി ദീപികയും, രണ്‍വീറും അഭിനയിച്ച ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇതോടെയാണ് ഒരുമിച്ചുള്ള ഷൂട്ടിനെക്കുറിച്ചും മറ്റും രണ്‍വീര്‍ വാചാലനായത്.
'ഈ ഗാനം ഏറെ ഓര്‍മ്മകള്‍ തിരികെ എത്തിക്കുന്നതാണ്. ആ സമയത്ത് ദീപികയുമായി വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. 'നഗഡ' എന്ന ഗാനത്തിനായി ്‌വര്‍ ചുവടുവെയ്ക്കുന്നത് കണ്ടതോടെ കാര്യങ്ങള്‍ മാറി. ഒരു കലാകാരി എന്ന നിലയില്‍ അവരെ കൂടുതല്‍ ബഹുമാനത്തോടെ കാണാന്‍ തുടങ്ങി', രണ്‍വീര്‍ വ്യക്തമാക്കി.
ഭാര്യയെക്കുറിച്ച് ഏറെ അഭിമാനമുണ്ട്. ചെയ്യുന്ന കാര്യങ്ങളില്‍ 100% നല്‍കും. ആ വര്‍ഷം ദീപികയ്ക്ക് അടുപ്പിച്ച് അഞ്ച് ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളാണ് ഉണ്ടായത്, അധ്വാനിച്ചാല്‍ ഫലമുണ്ടാകും, രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു. നവംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു താരവിവാഹം അരങ്ങേറിയത്.