CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 20 Seconds Ago
Breaking Now

അഡാര്‍ ലൗ തിയറ്ററിലേക്ക്

ഒമര്‍ലുലുവിന്റെ ഒരു അഡാര്‍ ലൗ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൈകിയ ചിത്രത്തിന്റെ റിലീസ് തിയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രം 2019ലെ പ്രണയദിനത്തില്‍, അതായത് ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായിരുന്നു.

ഹാപ്പി വെഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.