CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 59 Minutes 11 Seconds Ago
Breaking Now

അംബാനിയുടെ മകളുടെ വിവാഹത്തിന് സ്ലിപ്പര്‍ അണിഞ്ഞ് ഞെട്ടിച്ച് ദീദി

അമേരിക്കന്‍ പോപ്പ് ഗായിക ബിയോണ്‍സിന്റെ ഗംഭീര സ്‌റ്റേജ് ഷോയും, ബോളിവുഡ് താരങ്ങളുടെ നീണ്ട നിരയും ചുവന്ന പരവതാനിയില്‍ വന്നുപോയി.

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ലോകം കണ്ടിട്ടില്ലാത്ത ആഘോഷങ്ങളോടെ കോടികള്‍ പൊടിച്ചാണ് അരങ്ങേറിയത്. മുംബൈയിലെ വിമാനത്താവളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങള്‍ വന്നുപോയി. അമേരിക്കന്‍ പോപ്പ് ഗായിക ബിയോണ്‍സിന്റെ ഗംഭീര സ്‌റ്റേജ് ഷോയും, ബോളിവുഡ് താരങ്ങളുടെ നീണ്ട നിരയും ചുവന്ന പരവതാനിയില്‍ വന്നുപോയി. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടില്‍ കല്ല്യാണത്തിന് എത്തിയ ഒരു മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. 

ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡുകളുടെ ചെരുപ്പുകളും അണിഞ്ഞ് ആളുകള്‍ എത്തിയപ്പോള്‍ സ്ലിപ്പര്‍ ധരിച്ച് എത്തിയത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച നേതാവാണെങ്കിലും തന്നിലെ കമ്മ്യൂണിസം ഈ രീതിയിലാണ് അവര്‍ പ്രകടിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ വിലയേറിയ ഭവനത്തില്‍ വെച്ച് നടന്ന ചടങ്ങിലേക്കാണ് ഇവര്‍ പ്ലാസ്റ്റിക് ചെരുപ്പ് ധരിച്ച് എത്തിയത്. 

മുകേഷ് അംബാനിയുടെയും, നിത അംബാനിയുടെയും മകള്‍ ഇഷ വിവാഹം ചെയ്തത് അജയ്, സ്വാതി പിരമള്‍ ദമ്പതികളുടെ മകന്‍ ആനന്ദിനെയാണ്. അംബാനിയുടെ മുംബൈയിലെ 27 നില വസതിയായ ആന്റിലിയയിലാണ് ചടങ്ങുകള്‍ നടന്നത്. വിവിഐപി അതിഥികള്‍ തിളങ്ങാനായി മത്സരിച്ചപ്പോഴാണ് വെറും സാധാരണക്കാരിയായി മമത തിരക്കില്‍ വ്യത്യസ്തയായത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.