CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 24 Seconds Ago
Breaking Now

'വരൂ നമുക്കൊരു കപ്പ് കാപ്പി കുടിക്കാം'; എല്ലാം നഷ്ടപ്പെട്ട് ചാകാന്‍ ഇറങ്ങിയ യുവതിയെ രക്ഷിച്ച് അപരിചിത; കാര്‍ പാര്‍ക്ക് മേല്‍ക്കൂരയില്‍ നിന്നും ചാടാന്‍ തയ്യാറെടുക്കവെ അരക്കെട്ടില്‍ ബലമായി പിടിച്ച് ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു; ആ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി 22-കാരി

സഹായിച്ച ശേഷം ഒരു നന്ദി വാക്കിന് പോലും കാത്തുനില്‍ക്കാതെ പോയ സ്ത്രീയെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ഇവര്‍ കണ്ടെത്തിയത്.

ആ ഒരു അപരിചിത ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഈ കഥ വെളിപ്പെടുത്താന്‍ ചാര്‍ലി വില്‍സ് ജീവനോടെ ബാക്കി കാണില്ലായിരുന്നു. ഉയരമേറിയ ഒരു കാര്‍ പാര്‍ക്കിന്റെ മേല്‍ക്കൂരയില്‍ കയറി ജീവനൊടുക്കാന്‍ ഇറങ്ങിത്തിരിച്ച ഈ 22-കാരിയെ മരണത്തിലേക്ക് പോകുന്നതിന് മുന്‍പ് തട്ടിവിളിച്ച് തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് ഒരു അപരിചിതയാണ്. താഴേക്ക് ചാടാതിരിക്കാന്‍ അരക്കെട്ടില്‍ മുറുകെ പിടിച്ച് വിടാന്‍ തയ്യാറാകാതെ വന്നതോടെയാണ് ചാര്‍ലി രക്ഷപ്പെട്ടത്. സെപ്റ്റംബറില്‍ തന്റെ ഏകമകന്‍ പിതാവിന്റെ അടുത്ത് ആയിരിക്കവെയാണ് മാനസികമായി തകര്‍ന്ന യുവതി ഹഡേഴ്‌സ്ഫീല്‍ഡിലെ കാര്‍ പാര്‍ക്കിലേക്ക് ആത്മഹത്യ ചെയ്യാനായി എത്തിയത്. 

തലയില്‍ ഒരുപാട് ചിന്തകളുമായി മരണത്തിന് സമീപത്തേക്ക് എത്തിയപ്പോഴാണ് ഒരു ഷോപ്പര്‍ ഇവരുടെ ജീവിതം രക്ഷിച്ചത്. ഇപ്പോള്‍ തന്റെ മകനെ ആദ്യ ഫുട്‌ബോള്‍ മത്സരം കാണിക്കാനും, നഴ്‌സറിയിലെ ആദ്യ ദിനത്തില്‍ കൊണ്ടുചെന്ന് ആക്കാനും വരെ എത്തുന്ന ആ സ്ത്രീയാണ് തന്റെ ജീവിതത്തിലെ ഹീറോയെന്ന് ചാര്‍ലി പറയുന്നു. ജീവിതത്തില്‍ പരിപൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥ നേരിട്ടതോടെയാണ് ആത്മഹത്യ ചെയ്യാനിറങ്ങിയത്. വേദന അവസാനിപ്പിക്കാന്‍ തീരുമാനിച്ച് നില്‍ക്കവെയാണ് ഇതല്ല വഴിയെന്ന് ഓര്‍മ്മിപ്പിച്ച് അപരിചിത രംഗത്ത് വന്നത്. 

വീട് നഷ്ടമാകുകയും ജീവിതത്തില്‍ സുപ്രധാനമെന്ന് കരുതിയ ആളുകളെയും നഷ്ടമായതോടെ ഒരു വയസ്സുകാരന്‍ ഹ്യൂഗോയെ നോക്കാന്‍ കഴിയാത്ത അവസ്ഥയായി. ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നി. കാര്‍ പാര്‍ക്കിന് മുകളിലേക്ക് നടക്കുമ്പോഴും തന്നെ ആരെങ്കിലും രക്ഷിക്കുമെന്ന തോന്നലിലായിരുന്നുവെന്ന് യുവതി പറയുന്നു. മേല്‍ക്കൂരയുടെ മൂലയില്‍ തയ്യാറായി ഇരിക്കവെയാണ് ഒരു സ്ത്രീ അരികിലെത്തിയത്. പൊടുന്നനെ അരികിലേക്ക് എത്തിയ ഇവര്‍ അരയില്‍ മുറുകെ പിടിച്ചു. നമുക്കൊരു കാപ്പി കുടിക്കാം, എല്ലാം ശരിയാകും എന്നായിരുന്നു അവരുടെ വാക്കുകള്‍. 'എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും, നിങ്ങളുടെ മകന് മറ്റാരുമില്ല എന്നെല്ലാം അവര്‍ എന്നെ ഓര്‍മ്മിപ്പിച്ചു', ചാര്‍ലി വ്യക്തമാക്കി. 

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ ബ്യൂട്ടി തെറാപ്പിസ്റ്റായ ചാര്‍ലിക്ക് ഇതിന് ശേഷം സഹായം ലഭിച്ചതോടെ ജീവിതത്തിലേക്ക് തിരിച്ച് വരികയായിരുന്നു. തന്നെ സഹായിച്ച ശേഷം ഒരു നന്ദി വാക്കിന് പോലും കാത്തുനില്‍ക്കാതെ പോയ സ്ത്രീയെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ഇവര്‍ കണ്ടെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.