CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 36 Seconds Ago
Breaking Now

ഇതാണോ കെയര്‍? 50 വര്‍ഷം പഴക്കമുള്ള ബോയിലര്‍ പണിമുടക്കി, 95-കാരി കെയര്‍ ഹോമില്‍ തണുത്ത് വിറങ്ങലിച്ച് മരിച്ചു; ഇന്‍ഫെക്ഷന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് നല്‍കാന്‍ കഴിയാതെ ജീവനക്കാരും തോല്‍പ്പിച്ചു

നോര്‍ഫോക്ക് & നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓസ്‌ബോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല

ആവശ്യത്തിന് സൗകര്യങ്ങള്‍ നല്‍കാത്ത കെയര്‍ ഹോമില്‍ 95-കാരി ഹൈപോതെര്‍മിയയും, ന്യൂമോണിയയും ബാധിച്ച് മരിച്ചു. സാധാരണ ശരീരതാപത്തിലും 9 സെല്‍ഷ്യസ് കുറവുമായാണ് ഡൊറീന്‍ ഓസ്‌ബോണിനെ കെയര്‍ ഹോമില്‍ കണ്ടെത്തിയത്. സെന്‍ഡ്രല്‍ ഹീറ്റിംഗ് സംവിധാനം പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ മൂന്നാഴ്ചക്കാലം സുപ്രധാനമായ മരുന്നുകള്‍ നല്‍കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെടുക കൂടി ചെയ്തതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞത്. താപനില ഫ്രീസിംഗ് അവസ്ഥയിലേക്ക് എത്തിയ നോര്‍ഫോക്ക് ഹൈ കെല്ലിംഗിലെ പൈന്‍ഹീത്ത് കെയര്‍ ഹോമില്‍ നിന്നും ഗുരുതരാവസ്ഥയിലാണ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ പെന്‍ഷണറെ ആശുപത്രിയിലേക്ക് എത്തിച്ചത്. 

കെയര്‍ഹോമിലെ രണ്ട് ബോയിലറുകള്‍ 1960-കളില്‍ സ്ഥാപിച്ചവയാണെന്ന് നോര്‍ഫോക്ക് സേഫ്ഗാര്‍ഡിംഗ് അഡല്‍റ്റ്‌സ് ബോര്‍ഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതിലൊന്ന് രണ്ട് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും പകരം സംവിധാനം ഒരുക്കിയില്ല. 2013-ല്‍ ഇതേക്കുറിച്ച് വിവാദവും ഉണ്ടായിട്ടും ഫലമുണ്ടായില്ല. സ്വകാര്യ മേഖലയില്‍ നടത്തിവരുന്ന കെയര്‍ ഹോമിലെ ജീവനക്കാര്‍ താല്‍ക്കാലിക ഹീറ്ററും, വാട്ടര്‍ ബോയിലറും ഉപയോഗിച്ചാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. കൂടാതെ അടുക്കളയില്‍ നിന്നും ജഗ്ഗില്‍ ചൂടുവെള്ളം എത്തിച്ചാണ് അന്തേവാസികളെ കഴുകിയിരുന്നത്. 

ഓസ്‌ബോണിന് ചെസ്റ്റില്‍ ഇന്‍ഫെക്ഷന്‍ കടന്നുകൂടിയതായി ഇവരെ പരിശോധിച്ച ജിപി കണ്ടെത്തുകയും ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു, എന്നാല്‍ ജീവനക്കാര്‍ ഈ പ്രിസ്‌ക്രിപ്ഷന്‍ ഫാക്‌സ് ചെയ്തത് തെറ്റായ കെമിസ്റ്റിനായിരുന്നു. അതുകൊണ്ട് തന്നെ ഈ മരുന്ന് ഒരിക്കലും ഡെവിലര്‍ ചെയ്യപ്പെട്ടില്ല. ഇതോടെ ഇവരുടെ അവസ്ഥ കൂടുതല്‍ മോശമായി. നവംബര്‍ 9ന് ഓസ്‌ബോണിന്റെ സ്ഥിതി വഷളായതോടെ ആശങ്കയിലായ ജീവനക്കാര്‍ 999-ല്‍ വിളിക്കുകയായിരുന്നു. പാരാമെഡിക്കുകള്‍ നടത്തിയ പരിശോധനയില്‍ കേവലം 27.5 സെല്‍ഷ്യസായിരുന്നു ഇവരുടെ ശരീരതാപം. കൂടാതെ മുറി വളരെയേറെ തണുത്ത് വിറങ്ങലിച്ചിരുന്നു. 

നോര്‍ഫോക്ക് & നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓസ്‌ബോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കെയര്‍ ഹോം ഉടമയ്ക്കും മാനേജര്‍ക്കും എതിരെ നരഹത്യക്ക് കേസെടുക്കാന്‍ നീക്കമുണ്ടായെങ്കിലും ക്രൗണ്‍ പ്രോസിക്യൂഷന്‍ ഇത് തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിനിടെയാണ് അഡല്‍റ്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ പുറത്തുവരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.