CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 45 Minutes 36 Seconds Ago
Breaking Now

ഇലക്ട്രിക് കാറിന് ഇന്ധനം അടിക്കാന്‍ പെട്രോള്‍ പമ്പിലെത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ വൈറല്‍; ഇന്ധം നിറയ്ക്കാനുള്ള ദ്വാരം കണ്ടെത്താന്‍ കഴിയാതെ കുഴഞ്ഞ യുവതിയുടെ സാഹസം കണ്ട് ഇന്റര്‍നെറ്റ് പൊട്ടിച്ചിരിക്കുന്നു

കിട്ടിയ സ്ഥലത്ത് ഇന്ധം ഒഴിക്കാന്‍ ശ്രമിക്കാതിരുന്നത് ഭാഗ്യമായെന്ന് ചിലര്‍ പ്രതികരിച്ചു.

മനുഷ്യര്‍ ചിലപ്പോള്‍ അങ്ങനെയാണ്. വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും മറന്ന് പോകും. തലയില്‍ വെച്ചിരിക്കുന്ന കണ്ണട തപ്പി നടക്കുന്നതും, പോക്കറ്റില്‍ കിടക്കുന്ന പഴ്‌സ് നഷ്ടമായെന്ന് ധരിച്ച് ഓടിനടന്ന അനുഭവങ്ങള്‍ നമ്മളില്‍ പലര്‍ക്കും നേരിട്ട് കാണും. കൂടെയുള്ള ആരെങ്കിലും ഓര്‍മ്മിപ്പിക്കുമ്പോഴാണ് പറ്റിയ അമളിയെക്കുറിച്ച് ഓര്‍ത്ത് സ്വയം ചിരിച്ച് പോകുന്നത്. ഇലക്ട്രിക് കാറുമായി പെട്രാള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചിരി പടര്‍ത്തുന്നത്. 

താന്‍ ഓടിക്കുന്നത് ഒരു ഇലക്ട്രിക് കാറാണെന്ന് മറന്നാണ് യുവതി ഈ പരിശ്രമത്തിന് മുതിര്‍ന്നത്. യുഎസിലെ ഗ്യാസ് സ്റ്റേഷനില്‍ തൊട്ടുപിന്നിലുള്ള കാറിലെ ആളുകളാണ് ഈ പരാക്രമം പകര്‍ത്തിയത്. ടെസ്ല കാറിന്റെ ഇന്ധനം നിറയ്ക്കാനുള്ള നോസില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് കണ്ട് ഇവര്‍ പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഇലക്ട്രിക്കല്‍ ചാര്‍ജ്ജിംഗ് പോയിന്റിലേക്ക് ഫ്യുവല്‍ പമ്പ് കടത്താനും ഇവര്‍ ശ്രമിക്കുന്നു. 

മൂന്ന് മിനിറ്റോളം ഈ അഭ്യാസം നീണ്ടിട്ടും സംഗതി അവസാനിക്കുന്നില്ലെന്ന് കണ്ടതോടെയാണ് കാറില്‍ നിന്നും ഒരാള്‍ ഇറങ്ങിച്ചെന്ന് യുവതിയോട് അബദ്ധം വെളിപ്പെടുത്തിയത്. ആദ്യമൊന്ന് അമ്പരന്ന ഇവര്‍ ഒരു പൊട്ടിച്ചിരിയോടെ തന്നെ സഹായിച്ചതിന് നന്ദിയും പറഞ്ഞാണ് സ്ഥലംവിട്ടത്. കൈയിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനത്തിനുള്ള പണം വരെ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ സഹായം തേടി ആരെയോ ഫോണില്‍ വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

എന്തായാലും കിട്ടിയ സ്ഥലത്ത് ഇന്ധം ഒഴിക്കാന്‍ ശ്രമിക്കാതിരുന്നത് ഭാഗ്യമായെന്ന് ചിലര്‍ പ്രതികരിച്ചു. അല്ലെങ്കില്‍ കാര്യങ്ങള്‍ തമാശയായി അവസാനിക്കില്ലായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.