എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ജോലിക്ക് പോകാനും തിരികെ വീട്ടിലേക്ക് വരാനും സൗജന്യ യാത്ര ഒരുക്കി ഉബര്‍. ക്രിസ്മസ് സീസണില്‍ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഈ സൗജന്യ യാത്ര ഉപയോഗിക്കാം. ഔദ്യോഗിക എന്‍എച്ച്എസ് ഇമെയില്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 പൗണ്ടിന്റെ രണ്ട് കോഡുകള്‍ ലഭിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സപ്പോര്‍ട്ട് ജീവനക്കാര്‍ എന്നിവര്‍ക്ക് കുറഞ്ഞ സമയത്തില്‍ യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഉബര്‍ പറയുന്നു.
ഉബര്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള പ്രദേശങ്ങളില്‍ ഓഫര്‍ പ്രയോജനപ്പെടുത്താം. ഡിസംബര്‍ 24നുള്ളില്‍ ഔദ്യോഗിക എന്‍എച്ച്എസ് വിലാസം ഉപയോഗിച്ച് ഓഫര്‍ രജിസ്റ്റര്‍ ചെയ്യണം. www.uber.com/nhs എന്ന വെബ്‌സൈറ്റിലാണ് ഡിസംബര്‍ 24ന് രാവിലെ 9 മണിക്ക് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ഡിസംബര്‍ 24 മുതല്‍ 26 വരെ തീയതികളില്‍ കോഡുകള്‍ റിഡീം ചെയ്യാം.
സാധാരണ ജനങ്ങള്‍ ക്രിസ്മസ് ആഘോഷത്തില്‍ മുഴുകുമ്പോള്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ ജോലിയുടെ തിരക്കുകളിലാകും. 97,000 നഴ്‌സുമാര്‍, 53,000 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 176000 കെയര്‍ ജീവനക്കാര്‍, 12000 പാരാമെഡിക്കുകള്‍, 12000 മിഡ്‌വൈഫുമാര്‍ എന്നിവര്‍ രംഗത്തിറങ്ങും. ക്രിസ്മസ് കാലത്ത് യാത്രകള്‍ക്ക് വിലയേറുമ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുകയാണ് ഉബര്‍.