CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 46 Seconds Ago
Breaking Now

ഇനി യൂണിവേഴ്‌സിറ്റിലേക്ക് അപേക്ഷ എ-ലെവല്‍ ഫലം കൈയില്‍ കിട്ടിയ ശേഷം മതി; കോഴ്‌സുകള്‍ നവംബറില്‍ ആരംഭിക്കും; ഉന്നത വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കുന്ന നിയമമാറ്റങ്ങള്‍ വരുന്നു

യൂണിവേഴ്‌സിറ്റിയില്‍ സ്ഥാനം ലഭിക്കാന്‍ പ്രതീക്ഷയുടെ പേരിലുള്ള ഗ്രേഡുകള്‍ ലോകത്ത് മറ്റെങ്ങും ഉപയോഗിക്കുന്നില്ല

എ ലെവല്‍ ഫലങ്ങള്‍ കൈയില്‍ കിട്ടുന്നത് വരെ യൂണിവേഴ്‌സിറ്റിലേക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ രീതികളില്‍ പരിഷ്‌കരണം നടപ്പാക്കാനാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുവഴി അണ്‍കണ്ടീഷണല്‍ ഓഫറുകള്‍ നല്‍കുന്നത് ഒഴിവാക്കാനും, അവസാനഘട്ടത്തിലെ യൂണിവേഴ്‌സിറ്റി ക്ലിയറിംഗ് നടപടികളിലെ ആശങ്കകള്‍ ദുരീകരിക്കാനും സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി, കോളേജ് യൂണിയന്‍ പറയുന്നു. 

പരീക്ഷാ ഫലം വന്നതിന് ശേഷം യൂണിവേഴ്‌സിറ്റിയിലേക്ക് അപേക്ഷിച്ചാല്‍ മതിയെന്നാണ് പരിഷ്‌കരണം ആവശ്യപ്പെടുന്നത്. കൂടാതെ കോഴ്‌സുകളുടെ ആദ്യ വര്‍ഷം നവംബര്‍ വരെ ആരംഭിക്കില്ല. ഈ പരിഷ്‌കരണങ്ങള്‍ പ്രവേശനം സുതാര്യമാക്കുമെന്നും, ബ്രിട്ടന്‍ മറ്റ് ലോകരാജ്യങ്ങളിലെ രീതികളുമായി തുല്യത പാലിക്കുമെന്നും യൂണിയന്‍ വാദിക്കുന്നു. 

യൂണിവേഴ്‌സിറ്റിയില്‍ സ്ഥാനം ലഭിക്കാന്‍ പ്രതീക്ഷയുടെ പേരിലുള്ള ഗ്രേഡുകള്‍ ലോകത്ത് മറ്റെങ്ങും ഉപയോഗിക്കുന്നില്ല. യൂണിവേഴ്‌സിറ്റി അഡ്മിഷനില്‍ ഉള്‍പ്പെട്ട പത്തില്‍ ഏഴ് ജീവനക്കാരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നു. നിലവിലെ പ്രതീക്ഷിത ഗ്രേഡിന്റെ പേരിലുള്ള അഡ്മിഷന്‍ പല വിദ്യാര്‍ത്ഥികളെയും കൈവിടുന്ന തരത്തിലാണെന്നാണ് പരാതി. 

യഥാര്‍ത്ഥ മാര്‍ക്ക് പുറത്തുവന്ന ശേഷം അഡ്മിഷന്‍ എന്നത് ന്യായമായ രീതിയാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറപ്പായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.