CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 7 Seconds Ago
Breaking Now

ഇന്നറിയാം ആ വിധിയെഴുത്ത്; ഒന്നുകില്‍ ഇയുവിന് പുറത്തേക്ക് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്; വിമത എംപിമാരോട് അവസാനവട്ട കാലുപിടുത്തവുമായി തെരേസ മേയ്; തോല്‍പ്പിച്ചാല്‍ താക്കോല്‍ നല്‍കുന്നത് ജെറമി കോര്‍ബിന്

ബ്രിട്ടനിലെ ജനങ്ങള്‍ മുന്നോട്ട് വെച്ച ചിന്തയാണ് ബ്രക്‌സിറ്റ്, ഇത് നടപ്പാക്കണം- തെരേസ മേയ്

ലോകം ഉറ്റുനോക്കുകയാണ് ബ്രിട്ടന്റെ അടുത്ത മണിക്കൂറുകളിലെ നീക്കങ്ങളെ. ബ്രിട്ടന്‍ ഏത് വഴിക്ക് നീങ്ങുമെന്നതിന് ഉത്തരം ഈ സമയത്ത് ലഭിക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കുന്ന ബ്രക്‌സിറ്റ് വിത്‌ഡ്രോവല്‍ കരാര്‍ പാര്‍ലമെന്റില്‍ വോട്ടിന് ഇടുമ്പോള്‍ വിമതഭീഷണിയാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. തെരേസ മേയെ തെറിപ്പിക്കാന്‍ ശ്രമിക്കുന്ന വിമതര്‍ യഥാര്‍ത്ഥത്തില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന് നം.10-ലേക്കുള്ള താക്കോല്‍ കൈമാറുകയാണെന്ന് പ്രധാനമന്ത്രി അവസാനവട്ട മുന്നറിയിപ്പില്‍ ഓര്‍മ്മിപ്പിച്ചു. 

ടോറികള്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ ലേബര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന അവസ്ഥ നേരിടും. ഇതോടൊപ്പം തൊഴിലവസരങ്ങളും ഭീഷണിയിലാകും. തന്റെ ബ്രക്‌സിറ്റ് പദ്ധതി തള്ളുന്നത് ഇങ്ങനെ നിരവധി വിധത്തില്‍ ദൂഷ്യം ചെയ്യുമെന്ന് പ്രധാനമന്ത്രി മേയ് തന്റെ പാര്‍ട്ടി എംപിമാരോട് വ്യക്തമാക്കുന്നു. സര്‍ക്കാരിനെ തന്നെ വീഴ്ത്താന്‍ സാധ്യതയുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് തെരേസ മേയ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്. എന്നാല്‍ മേയുടെ കരാര്‍ എംപിമാര്‍ തോല്‍പ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പ്രധാനമന്ത്രി കാര്യാലയം തന്നെ സമ്മതിക്കുന്നു. 200 വോട്ടിന്റെ ഭൂരിപക്ഷത്തിലാകും തോല്‍വി. ആധുനിക കാലത്തെ ബ്രിട്ടീഷ് സര്‍ക്കാരുകള്‍ കാണാത്ത റെക്കോര്‍ഡാണിത്. 

ടോറികള്‍ക്ക് ഇടയിലുള്ള ഭിന്നത തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്. ഇതോടെ സര്‍ക്കാരിന് എതിരെ ഇന്ന് തന്നെ ഔദ്യോഗികമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും, ഇത് പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കുകയും ചെയ്യും. അതേസമയം വോട്ടിംഗില്‍ തോറ്റാലും തെരേസ മേയ് ഒളിച്ചോടില്ലെന്ന് ഇവരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. ഈ കരാര്‍ അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും. പ്രത്യേകിച്ച് മേയെ സഹായിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമയപരിധി നീട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബ്രിട്ടനിലെ ജനങ്ങള്‍ മുന്നോട്ട് വെച്ച ചിന്തയാണ് ബ്രക്‌സിറ്റ്, ഇത് നടപ്പാക്കണം- ഇതാണ് തെരേസ മേയ് എംപിമാര്‍ക്ക് നല്‍കിയ ഉപദേശം. ഹിതപരിശോധനാ ഫലത്തെ മറികടക്കാന്‍ ശ്രമിച്ചാല്‍ എംപിമാര്‍ വിതയ്ക്കുന്നതിന്റെ ഫലം കൊയ്യേണ്ടി വരുമെന്നാണ് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.