CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 14 Minutes 58 Seconds Ago
Breaking Now

പങ്കാളിയുമായി വഴക്കടിക്കുന്നതില്‍ തെറ്റില്ലെന്ന് പോപ്പ് ഫ്രാന്‍സിസ്; അത് കുട്ടികളുടെ മുന്നില്‍ വെച്ച് വേണ്ട; രക്ഷിതാക്കള്‍ ഏറ്റെടുത്തിരിക്കുന്നത് വിശ്വാസം കൈമാറുന്ന ദൗത്യം

വഴക്കിട്ട്, ദേഷ്യപ്പെട്ട് ഒരിക്കലും കിടക്കയിലേക്ക് വീഴരുതെന്ന് പോപ്പ് ഓര്‍മ്മിപ്പിക്കുന്നു

രക്ഷിതാക്കള്‍ പരസ്പരം വഴിക്കടിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? പോപ്പ് ഫ്രാന്‍സിസ് പറയുന്നു പങ്കാളികളില്‍ തമ്മില്‍ വഴക്കിടുന്നതില്‍ തെറ്റില്ലെന്ന്, ഒരൊറ്റ കണ്ടീഷന്‍ മാത്രം. കുട്ടികളുടെ മുന്നില്‍ വെച്ചാകരുത് ആ വഴക്കുകള്‍, പോപ്പ് ഉപദേശിച്ചു. സിസ്റ്റൈന്‍ ചാപ്പലില്‍ വെച്ച് വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനും അദ്ദേഹം ആഹ്വാനം ചെയ്തു. 

27 കുഞ്ഞുങ്ങളുടെ മാമ്മോദീസ ചടങ്ങ് നടത്തിയെന്ന് വിശ്വസിക്കുന്ന ബാപ്ടിസം ഓഫ് ദി ലോര്‍ഡ് ഫീസ്റ്റിന് വേണ്ടിയുള്ള കുര്‍ബാനയ്ക്കിടെയാണ് പോപ്പ് ഫ്രാന്‍സിസ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. നവജാതശിശുക്കള്‍ക്ക് മുലയൂട്ടാനും, ഇതുവഴി അവരെ സൗകര്യപ്രദമായ രീതിയില്‍ വളര്‍ത്താനും 82-കാരനായ പോപ്പ് അമ്മമാരോട് നിര്‍ദ്ദേശിച്ചു. 'അമ്മമാരോട് ഞാന്‍ പറയുന്നു കുട്ടികളെ മുലയൂട്ടാന്‍. ദൈവം ഇത് ആവശ്യപ്പെടുന്നു', പോപ്പ് പ്രഖ്യാപിച്ചു. 

കുട്ടികളിലേക്ക് വിശ്വാസം പകര്‍ന്നു നല്‍കാനുള്ള സുപ്രധാനമായ ദൗത്യമാണ് രക്ഷിതാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് വീട്ടില്‍ തുടങ്ങുന്നു, കുടുംബത്തില്‍ നിന്നും ആരംഭിക്കുന്നു, പോപ്പ് ഓര്‍മ്മിപ്പിച്ചു. രക്ഷിതാക്കള്‍ വഴക്കടിക്കുമ്പോള്‍ കുട്ടികള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിശ്വാസപൂര്‍ണ്ണമായ ഒരു ജീവിതത്തിലൂടെ വിശ്വാസങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് പ്രധാനം. സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹവും, വീട്ടിലെ സമാധാനവും കാണുമ്പോഴാണ് ജീസസ് അവിടെ വസിക്കുന്നതായി കാണുക. അതുകൊണ്ടാണ് കുട്ടികള്‍ മുന്നില്‍ വെച്ച് വഴക്ക് വേണ്ടെന്ന് നിര്‍ദ്ദേശിക്കുന്നത്. വഴക്കൊക്കെ സാധാരണം, ഇത് ഇല്ലെങ്കിലാണ് കുഴപ്പം. എന്നാല്‍ കുട്ടികള്‍ ഇത് കാണരുത്, കേള്‍ക്കരുത്, പോപ്പ് വ്യക്തമാക്കി. 

വഴക്കിട്ട്, ദേഷ്യപ്പെട്ട് ഒരിക്കലും കിടക്കയിലേക്ക് വീഴരുതെന്ന് പോപ്പ് ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.