CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 59 Minutes 17 Seconds Ago
Breaking Now

സ്‌കോട്ട്‌ലണ്ടിനും മുന്‍പേ ജഴ്‌സി; കുട്ടികളെ തല്ലുന്നത് നിരോധിച്ചു; ഈ നിയമം നടപ്പാക്കുന്ന ബ്രിട്ടനിലെ ആദ്യ ഇടമായി ജഴ്‌സി; കുട്ടികളെ അച്ചടക്കം പഠിപ്പിക്കാന്‍ മാതാപിതാക്കളും, രക്ഷിതാക്കളും തല്ല് പ്രയോഗിച്ചാല്‍ വിവരം അറിയും

ജഴ്‌സി പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്നതാണ് വാസ്തവം

മക്കളെ അടിച്ച് വളര്‍ത്തണം. ഇതാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാല്‍ ജീവിക്കുന്ന രാജ്യത്തെ നിയമം നോക്കാതെ സ്വന്തം കുട്ടിയാണെന്ന് കരുതി തല്ലിയാല്‍ വിവരം അറിയുമെന്നതാണ് അവസ്ഥ. കുട്ടികളെ തല്ലുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം നടപ്പാക്കുന്ന ബ്രിട്ടനിലെ ആദ്യത്തെ സ്ഥലമാണ് ജഴ്‌സി മാറി. കുട്ടികളെ അച്ചടക്കം പഠിപ്പിക്കാന്‍ ഇനി മാതാപിതാക്കളും, രക്ഷിതാക്കളും അടിച്ചാല്‍ അത് നിയമവിരുദ്ധമാകുമെന്നാണ് ഈ ബ്രിട്ടീഷ് ദ്വീപ് പ്രഖ്യാപിക്കുന്നത്. കാര്യമുള്ള കാര്യത്തിന് കുട്ടികളെ തല്ലാമെന്ന നിയമമാണ് നിയമസഭ വോട്ടിനിട്ട് തള്ളിയത്. 

കുട്ടികളെ തല്ലുന്നത് നിരോധിച്ച നിയമം പാസാക്കിയതോടെ ഈ വഴി തെരഞ്ഞെടുത്ത മറ്റ് 53 രാജ്യങ്ങള്‍ക്കൊപ്പം ഈ വലിയ ചാനല്‍ ദ്വീപുകളും ഇടംപിടിച്ചു. ഈ വര്‍ഷം തന്നെ ഈ നിയമം പാസാക്കാന്‍ ഒരുങ്ങുന്ന സ്‌കോട്ട്‌ലണ്ടിനും മുന്നേയാണ് ജഴ്‌സി നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ജഴ്‌സി പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്നതാണ് വാസ്തവം. ഭൂരിപക്ഷം അംഗങ്ങളും നിയമത്തെ അനുകൂലിച്ചു. കേവലം മൂന്ന് അംഗങ്ങള്‍ മാത്രമാണ് ആവശ്യത്തിനൊക്കെ തല്ലാനുള്ള അധികാരം മാതാപിതാക്കള്‍ക്ക് വേണമെന്ന് വാദിച്ചത്. 

എന്നാല്‍ ഈ വാദത്തെ സഭയിലെ 38 അംഗങ്ങള്‍ തള്ളിയതോടെ കുട്ടികളെ തല്ലില്‍ നിന്നും സംരക്ഷിക്കാനുള്ള നിയമം പാസായി. അക്രമം കൊണ്ട് ഉടലെടുക്കുന്നത് അക്രമം തന്നെയാണെന്നാണ് ബില്‍ അവതരിപ്പിച്ച ഡെപ്യൂട്ടി മേരി ലീ ഹെഗാററ്റ് വ്യക്തമാക്കിയത്. ജഴ്‌സി പുരോഗമനപരമായ ആശയത്തില്‍ ചിന്തിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുന്ന ഇടമാണെന്ന് നമുക്ക് തെളിയിക്കാം. കുട്ടികളുടെ ശബ്ദം നമുക്ക് കേള്‍ക്കാം, അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുടുംബത്തില്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നൊക്കെ ഉപദേശിക്കുന്ന ഡ്യൂട്ടി രാജ്യം ഏറ്റെടുക്കുന്നതാണ് ഈ വിലക്കെന്ന് ജഴ്‌സി സെനറ്റര്‍ സാറാ ഫെര്‍ഗൂസന്‍ അഭിപ്രായപ്പെട്ടു. 

നിയമം മാറിയത് അറിയാതെ കുട്ടികളെ തല്ലുന്നത് ഒഴിവാക്കാന്‍ ബോധവത്കരണ ക്യാംപെയിന്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ജഴ്‌സി. 




കൂടുതല്‍വാര്‍ത്തകള്‍.