CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 8 Seconds Ago
Breaking Now

ഏത് പ്രധാനമന്ത്രി പറഞ്ഞാലും ചര്‍ച്ചയ്ക്കില്ല; ബ്രക്‌സിറ്റ് പൂട്ട് തുറക്കാതിരിക്കാന്‍ ജെറമി കോര്‍ബിന്റെ പുതിയ അടവ്; തെരേസ മേയ്ക്ക് കൂട്ടുനില്‍ക്കരുതെന്ന് പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശം; അധികാരം പിടിക്കാന്‍ ലേബര്‍ പാര്‍ട്ടിയുടെ നീക്കം

ബ്രക്‌സിറ്റില്‍ നോ ഡീല്‍ സാധ്യത പൂര്‍ണ്ണമായി തള്ളാതെ യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് കോര്‍ബിന്റെ നിലപാട്

ബ്രക്‌സിറ്റ് കരാറില്‍ വോട്ട് നേടി കുരുക്ക് അഴിക്കാനുള്ള തെരേസ മേയുടെ ശ്രമങ്ങള്‍ക്ക് പൂട്ടിട്ട് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. ബ്രക്‌സിറ്റ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നാണ് കോര്‍ബിന്‍ പാര്‍ട്ടി എംപിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ബ്രക്‌സിറ്റില്‍ ഇനിയെന്ത് എന്ന ചോദ്യം കൂടുതല്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കവെയാണ് അധികാരം പിടിക്കാനുള്ള അടവുനയം പുറത്തെടുക്കുന്നത്. അവിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് കയറിയതിന് പിന്നാലെ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചെങ്കിലും കോര്‍ബിന്‍ ഇത് തള്ളി. 

ബ്രക്‌സിറ്റില്‍ നോ ഡീല്‍ സാധ്യത പൂര്‍ണ്ണമായി തള്ളാതെ യാതൊരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് കോര്‍ബിന്റെ നിലപാട്. ഈ നിലപാട് നിരാശാജനകമാണെന്ന് ലേബര്‍ നേതാവിനെ മേയ് എഴുതി അറിയിച്ചു. രാഷ്ട്രീയത്തില്‍ ചര്‍ച്ച അനിവാര്യമാണെന്ന് ആവര്‍ത്തിയ പറഞ്ഞ ശേഷമാണ് കോര്‍ബിന്‍ ഈ നിലപാട് സ്വീകരിക്കുന്നത്. സമാധാന ചര്‍ച്ചകളുടെ പേരില്‍ തീവ്രവാദ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി വിമര്‍ശനം ഏറ്റുവാങ്ങുന്ന നേതാവാണ് ജെറമി കോര്‍ബിന്‍. നോ ഡീല്‍ സാധ്യത തള്ളിക്കളയാന്‍ നിയമപരമായി സാധിക്കില്ലെന്ന് മേയ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. മാര്‍ച്ച് 29ന് ബ്രിട്ടന്‍ ഇയു വിട്ടിറങ്ങണമെന്നതാണ് വ്യവസ്ഥ. 

കരാറില്ലാതെ ഇറങ്ങിപ്പോരുന്ന അവസ്ഥ ഒഴിവാക്കാന്‍ ആകെ മുന്നിലുള്ളത് കരാര്‍ ഒപ്പുവെയ്ക്കുക എന്ന മാര്‍ഗ്ഗം മാത്രമാണ്, അല്ലെങ്കില്‍ ജനഹിതത്തെ വഞ്ചിക്കുകയാണ്, മേയ് ഓര്‍മ്മിപ്പിച്ചു. കരാര്‍ വോട്ടിനിട്ട് തള്ളിയതോടെ മുന്നോട്ട് നീങ്ങാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ മേയും, മന്ത്രിമാരും തിരക്കിട്ട ശ്രമങ്ങളിലാണ്. വിശ്വാസവോട്ട് വിജയിച്ച ശേഷമാണ് തെരേസ മേയ് സമാധാന ശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയത്. ഇതിനിടെ നോ ഡീല്‍ തടയാന്‍ റിമെയിനര്‍ എംപിമാര്‍ രാജിവെയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് തെരേസ മേയ്ക്ക് പുതിയ തലവേദനയാകും. 

ലേബര്‍ പാര്‍ട്ടിയുടെ ഈ നീക്കം എത്രത്തോളം അവരെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. ബ്രക്‌സിറ്റ് പൂട്ട് തുറക്കാന്‍ സഹായിക്കേണ്ടെന്ന നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സാധ്യത. ഹിതപരിശോധനാ ഫലം തള്ളുന്ന അവസ്ഥ ഉണ്ടായാല്‍ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വിജയം എളുപ്പമാകില്ല.




കൂടുതല്‍വാര്‍ത്തകള്‍.