CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 25 Seconds Ago
Breaking Now

മൂടിപ്പുതയ്ക്കാന്‍ മറക്കേണ്ടെന്ന് എന്‍എച്ച്എസ്; താപനിലയെ സാരമായി ബാധിച്ച് ആര്‍ട്ടിക്ക് എയര്‍ ബ്ലാസ്റ്റ്; കുളിരണിഞ്ഞ് സ്‌കോട്ട്‌ലണ്ട്; വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി വെള്ളിയാഴ്ച; ബ്രിട്ടന്റെ പല ഭാഗങ്ങളിലും കടുത്ത മഞ്ഞ് മുന്നറിയിപ്പ്

അബെര്‍ദീന്‍ഷയറിലെ ബ്രാമര്‍ & അബോണിലാണ് വെള്ളിയാഴ്ച രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്

രണ്ട് ഇഞ്ച് വരെ മഞ്ഞ് പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ബ്രിട്ടന്റെ പല ഭാഗങ്ങള്‍ക്കും കനത്ത മഞ്ഞ് മുന്നറിയിപ്പ്. മഴയും, മഞ്ഞും അടങ്ങിയ കാലാവസ്ഥ ഈസ്റ്റ് ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ പ്രവചനക്കാര്‍ പറയുന്നു. ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഭാഗങ്ങള്‍, യോര്‍ക്ക്ഷയര്‍, മിഡ്‌ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും കാലാവസ്ഥ കടുപ്പമാകുക. 

ഈ വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ ദിനം വെള്ളിയാഴ്ച രേഖപ്പെടുത്തി. രാത്രിയോടെയാണ് താപനില -10.8 സെല്‍ഷ്യസിലേക്ക് താഴ്ന്നത്. ബ്രിട്ടനിലേക്ക് വീശിയെത്തുന്ന ആര്‍ട്ടിക് കാറ്റാണ് ഈ ആഴ്ചാവസാനത്തെ തണുപ്പില്‍ മുക്കുന്നത്. ശനിയാഴ്ചയേക്കാള്‍ തണുപ്പേറിയ ദിനമായി ഞായറാഴ്ച മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് ഈസ്റ്റ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ -2 സെല്‍ഷ്യസിലേക്ക് താപനില താഴും. 

ലിവര്‍പൂള്‍, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും മഞ്ഞ് പെയ്തുതുടങ്ങിയിട്ടുണ്ട്. ആഴ്ചാവസാനം വീട്ടിലേക്ക് സഞ്ചരിച്ച യാത്രക്കാര്‍ ഇതിന്റെ ഫലം അനുഭവിച്ചു. വീട്ടില്‍ ഇരിക്കുമ്പോഴും, പുറത്തിറങ്ങുമ്പോഴും ജാഗ്രത പാലിക്കാനും ആവശ്യത്തിന് സുരക്ഷ ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്നാണ് എന്‍എച്ച്എസ് നിര്‍ദ്ദേശം. ഐസ് വീണു തുടങ്ങുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 

വരുംദിനങ്ങളില്‍ ഇത് കൂടുതല്‍ കടുപ്പമാകും, അടുത്ത മാസങ്ങളില്‍ താപനില താഴ്ന്ന് തന്നെ തുടരുമെന്നും പ്രവചനമുണ്ട്. അബെര്‍ദീന്‍ഷയറിലെ ബ്രാമര്‍ & അബോണിലാണ് വെള്ളിയാഴ്ച രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ബ്രിട്ടനിലെ മറ്റിടങ്ങളിലും തണുപ്പും, മഴയും ചേര്‍ന്ന് കാലാവസ്ഥ മരവിപ്പിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.