CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 20 Seconds Ago
Breaking Now

എന്‍എച്ച്എസിന് അഭിമാനമായി ഒരു ഇന്ത്യന്‍ നഴ്‌സ്; കുതിരപ്പുറത്ത് നിന്ന് വീണ് പരുക്കേറ്റ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സന്ധ്യ മുന്നിട്ടിറങ്ങിയത് വെറും ഡ്യൂട്ടിക്ക് അപ്പുറത്തേക്ക്; അടിപൊളിയെന്ന് വിധിയെഴുതി കെയര്‍ ക്വാളിറ്റി കമ്മീഷന്‍

നഴ്‌സിന്റെ പിന്തുണ ലഭിച്ചതോടെ യുവതി ചുരുങ്ങിയ സമയം കൊണ്ട് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

നഴ്‌സിംഗ്, അത് വെറുമൊരു ജോലിക്ക് അപ്പുറത്തുള്ള ഒരു ദൗത്യമാണ്. അത് മനസ്സ് കൊണ്ട് ഏറ്റെടുക്കുന്നവര്‍ വിരളവും. വിദേശത്ത് ജോലി ലഭിക്കാന്‍ നല്ലൊരു വഴിയാണ് നഴ്‌സിംഗ് എന്നത് കൊണ്ട് മാത്രം ഈ മേഖലയിലേക്ക് എത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ മറ്റ് ചിലരുണ്ട് നഴ്‌സ് എന്നാല്‍ മാലാഖ തന്നെയെന്ന് ജനമനസ്സുകളില്‍ ഊട്ടിയുറപ്പിക്കാനായി യത്‌നിക്കുന്നവര്‍. അവരാണ് നഴ്‌സിംഗ് പ്രൊഫഷന്റെ അഭിമാനം ഉയര്‍ത്തുന്നത്. ഒരു ഇന്ത്യന്‍ നഴ്‌സാണ് ഇപ്പോള്‍ അവര്‍ ജോലി ചെയ്യുന്ന ട്രസ്റ്റിനും, എന്‍എച്ച്എസിനും അഭിമാനമായി മാറുന്നത്. 

ആശുപത്രിയിലേക്ക് എത്തുക, ലഭിക്കുന്ന ഡ്യൂട്ടി പൂര്‍ത്തിയാക്കുക, വീട്ടിലേക്ക് മടങ്ങുക, ഈ പതിവ് രീതിക്കപ്പുറം രോഗിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ യത്‌നിച്ചതാണ് ഈസ്റ്റ് സറേ ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്യുന്ന സന്ധ്യാ ബ്ലാകി കൈയടി വാങ്ങുന്നത്. കുതിരപ്പുറത്ത് നിന്ന് വീണുപരുക്കേറ്റ ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാണ് സന്ധ്യ ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. 

മികച്ച പ്രവര്‍ത്തനമാണ് സന്ധ്യാ ബ്ലാകി കാഴ്ചവെച്ചതെന്ന് ഹോസ്പിറ്റല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വിധിയെഴുതി. ഇവരുടെ ട്രസ്റ്റിന് മികച്ച റേറ്റിംഗും ഇവര്‍ നല്‍കി. അപകടം രോഗിയുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനെ ബാധിക്കുന്നതായി തിരിച്ചറിഞ്ഞതോടെയാണ് നഴ്‌സ് സന്ധ്യ രോഗിയ്ക്ക് കുതിരയെ കാണാന്‍ അവസരമൊരുക്കിയത്. മൂന്നാഴ്ചയോളം ആശുപത്രിയില്‍ കിടന്ന രോഗിയെയാണ് സന്ധ്യ ബ്ലാകി പിന്തുണയുമായി എത്തിയത്. 

നഴ്‌സിന്റെ പിന്തുണ ലഭിച്ചതോടെ പോസിറ്റീവായി മാറിയ യുവതി ചുരുങ്ങിയ സമയം കൊണ്ട് ആരോഗ്യം വീണ്ടെടുക്കുകയും ആശുപത്രി വിടുകയുമായിരുന്നു. ഈസ്റ്റ് സറേ ആശുപത്രിയ്ക്ക് റേറ്റിംഗ് നല്‍കാനെത്തിയ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സന്ധ്യയുടെ സേവനങ്ങളെ സവിശേഷമെന്ന് ചൂണ്ടിക്കാണിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.