CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 39 Seconds Ago
Breaking Now

ഗര്‍ഭം അലസിപ്പിക്കല്‍ നിയമം മാറിയത് അറിയാതെ അയര്‍ലണ്ടിലെ ആശുപത്രികള്‍; ഭ്രൂണത്തിന് സാരമായ പ്രശ്‌നം കണ്ടെത്തിയിട്ടും ഡബ്ലിന്‍ ആശുപത്രി അബോര്‍ഷന്‍ നിരസിച്ചു; സ്ത്രീ ഇംഗ്ലണ്ടിലേക്ക്

ഇവരുടെ വയറ്റില്‍ വളരുന്ന ഭ്രൂണത്തിന് അസ്വാഭാവികതകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടും അബോര്‍ഷന്‍ നല്‍കില്ലെന്നാണ് ആശുപത്രി അറിയിച്ചത്

കഴിഞ്ഞ മാസമാണ് എട്ടാം ഭേദഗതി റദ്ദാക്കിക്കൊണ്ട് റിപബ്ലിക് ഓഫ് അയര്‍ലണ്ട് അബോര്‍ഷന്‍ നിയമവിധേയമാക്കിയത്. ഒരു ഇന്ത്യക്കാരിയുടെ അനുഭവങ്ങളും ഇവരുടെ മരണവുമാണ് അബോര്‍ഷന്‍ നിയമങ്ങള്‍ക്ക് വേണ്ടിയുള്ള വാദങ്ങള്‍ക്ക് പിന്തുണയേകിയത്. ഒടുവില്‍ ഹിതപരിശോധനയില്‍ വിജയിച്ച് ഐറിഷ് പാര്‍ലമെന്റ് എട്ടാം ഭേദഗതി റദ്ദാക്കിയതോടെ അബോര്‍ഷനായി ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാതെ ഒഴിവാക്കാന്‍ ഐറിഷ് സ്ത്രീകള്‍ക്ക് അനുവാദം ലഭിച്ചു. 

എന്നാല്‍ അയര്‍ലണ്ടിലെ ആശുപത്രികള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് ഒരു യുവതി നേരിടുന്ന അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇവരുടെ വയറ്റില്‍ വളരുന്ന ഭ്രൂണത്തിന് അസ്വാഭാവികതകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടും അബോര്‍ഷന്‍ നല്‍കില്ലെന്നാണ് ആശുപത്രി അറിയിച്ചത്. ഡബ്ലിനിലെ കൂംബെ ഹോസ്പിറ്റലാണ് ഈ വാദം ഉന്നയിച്ചത്. സാധാരണ രീതിയില്‍ അബോര്‍ഷനാകുമോയെന്ന് നാലാഴ്ച കാത്തിരിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. 

അതേസമയം പൂര്‍ണ്ണ തോതില്‍ അബോര്‍ഷന്‍ സേവനങ്ങള്‍ നല്‍കാന്‍ സൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ഈ ആവശ്യമെന്ന് കൂംബെ ആശുപത്രി അവകാശപ്പെടുന്നു. രണ്ട് കണ്‍സള്‍ട്ടന്റുമാര്‍ ഭ്രൂണത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഹോസ്പിറ്റല്‍ ബോര്‍ഡ് അബോര്‍ഷന് അനുമതി നല്‍കിയില്ല. ജനങ്ങള്‍ വോട്ട് ചെയ്ത് നിയമമാക്കിയ കാര്യമാണ് ആശുപത്രി നിഷേധിക്കുന്നതെന്നാണ് ആരോപണം. 

ഇതോടെ അബോര്‍ഷനായി ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണ് ഈ യുവതി. പുതിയ നിയമം നടപ്പാക്കാന്‍ അയര്‍ലണ്ടിലെ ആശുപത്രികള്‍ സജ്ജരാണോയെന്നും, താല്‍പര്യം പ്രകടിപ്പിക്കുമോയെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.  

 




കൂടുതല്‍വാര്‍ത്തകള്‍.