തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം വിശാല്‍ പുറത്തുവിട്ടിരുന്നു. വിശാല്‍ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
വിശാഖപട്ടണത്ത് വച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെണ്‍കുട്ടികളും ചേര്‍ന്നാണ് എന്നെ കാണാന്‍ വന്നത്. അവര്‍ മിഷേല്‍ എന്നൊരു സിനിമ ചെയ്‌തെന്നും അതില്‍ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്‌നീഷ്യന്‍സും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങള്‍ മുഴുവന്‍ കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു.
അനിഷയെ കണ്ട നിമിഷം തന്നെ പ്രണയം തോന്നി. പക്ഷെ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മില്‍ കണ്ട ശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോള്‍ അവള്‍ മറുപടി പറഞ്ഞില്ല. അവള്‍ക്കാവശ്യമുള്ള സമയം എടുത്ത ശേഷമാണ് പോസിറ്റീവായി മറുപടി നല്‍കിയത്.
അനിഷയ്ക്ക് വിവാഹ ശേഷം അഭിനയം തുടരാമെന്നും അവള്‍ ദൈവം നല്‍കിയ സമ്മാനമാണെന്നും വിശാല്‍ പറഞ്ഞു.
നടികര്‍ സംഘത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായ ശേഷം വിവാഹം നടക്കൂവെന്ന തീരുമാനത്തിന് അവള്‍ യോജിച്ചെന്നും അതില്‍ നന്ദിയുണ്ടെന്നും വിശാല്‍ പറഞ്ഞു .