Breaking Now

പ്രിയ പ്രകാശിന്റെ സിനിമയെ കുറിച്ചുള്ള ചോദ്യം കേട്ട് ജാന്‍വി കപൂര്‍ വേദിയില്‍ നിന്നിറങ്ങിപോയി

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവ് റിലീസിന് മുമ്പേ വിവാദത്തില്‍ ആയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിന്റെ ടീസറില്‍ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങള്‍ അടങ്ങിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച സീനുകള്‍ വരെ ടീസറില്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. ഇതോടെ ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു.

സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ ചോദ്യം ചോദിച്ചത്. മറുപടി പറയും മുമ്പേ മാനേജര്‍ വിലക്കി. പ്രതികരിക്കാതെ നടി പോകുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.