CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 22 Seconds Ago
Breaking Now

സിനിമാ പാരഡൈസോ ക്ലബില്‍ നിവിന്‍ ചിത്രം മിഖായേലിന് വിലക്ക്

നിവിന്‍ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേലിന് ഓണ്‍ലൈന്‍ സിനിമാ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബില്‍ വിലക്ക്. ആവറേജ് റിപ്പോര്‍ട്ട് ലഭിച്ച ചിത്രത്തിന്റെ റിവ്യൂ എഴുതിയ എഫ് ബി ഗ്രൂപ്പുകള്‍ സിനിമാ അണിയറപ്രവര്‍ത്തകര്‍ പൂട്ടിച്ചതോടെയാണ് സിപിസി പുതിയ നിലപാടെടുത്തത്.

പോസ്റ്റിങ്ങനെ

സുഹൃത്തുക്കളേ ...

ഇന്നലെ റിലീസായ പ്രമുഖ സിനിമയെക്കുറിച്ചുള്ള റിവ്യൂസ് പ്രസിദ്ധീകരിച്ചതിന് പേരില്‍ മൂവിട്രാക്കര്‍ ,മൂവി മുന്‍ഷി എന്നീ ഗ്രൂപ്പുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടത് നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. ഫേസ്ബുക്കിന്റെ കോപ്പിറൈറ്റ് പോളിസികള്‍ ചൂഷണം ചെയ്ത് അഭിപ്രായങ്ങളെ അടിച്ചൊതുക്കുന്ന മൂവി പ്രമോഷന്‍ രീതിയുടെ അവസാനത്തെ ഇരകളാണ് ഈ ഗ്രൂപ്പുകള്‍ . വളരെ പോസിറ്റിവായി എഴുതിയ റിവ്യൂവിന്റെ ഒരു വരിയില് നെഗറ്റിവ് പറഞ്ഞിരുന്നു എന്ന കാരണംകൊണ്ട് ഒരു ഗ്രൂപ്പ് തന്നെ ബ്ലോക്ക് ചെയ്ത സംഭവം മുന്‍പുണ്ടായിട്ടുണ്ട് . .

ക്രിയാത്മക വിലയിരുത്തലുകളെപ്പോലും വേര്‍തിരിച്ചു കാണുവാന്‍ സിനിമയുടെ പ്രമോഷന്‍ ടീമുകള്‍ തയ്യാറാവാത്തിടത്തോളം ഇത്തരം സിനിമകളെക്കുറിച്ച സംസാരിക്കുന്നത് തന്നെ ഫേസ്ബുക്കിലെ സിനിമ ചര്‍ച്ചാവേദികള്‍ക്ക് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ് . മാന്യമായ,വിശദമായ നിരൂപണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികളോട്‌പോലും അസഹിഷ്ണുത കാണിക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നല്ല ഈ അവസരത്തില്‍ മേല്പറഞ്ഞ ഗ്രൂപ്പുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും ഈ വിഷയത്തിലെ സിപിസിയുടെ നിലപാട് പ്രസ്താവിക്കുവാനുമായി ഒരു തീരുമാനമെടുക്കുകയാണ് . പ്രസ്തുത സിനിമയെ സംബന്ധിച്ച ഒരു പോസ്റ്റുകളും (നല്ലതോ മോശമോ ആയിക്കൊള്ളട്ടെ ) സിപിസി ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ല .ഇതുവരെ ഗ്രൂപ്പില്‍ വന്ന ചിത്രത്തിന്റെ റിവ്യൂസും ഇതേ കാരണത്താല്‍ ഒഴിവാക്കിയിട്ടുണ്ട് .

ഇങ്ങനെയൊരു തീരുമാനംകൊണ്ടുമാത്രം മേല്‍പ്പറഞ്ഞ മോശം പ്രവണതകള്‍ മാറുമെന്ന് പ്രതീക്ഷയില്ല .പക്ഷെ ഒരു ചര്‍ച്ചാവേദി എന്ന നിലയില്‍ ഈ വിഷയത്തില്‍ വരുന്ന ചര്‍ച്ചകള്‍ക്ക് തീര്‍ച്ചയായും ഒരു സ്വാധീനമുണ്ടാക്കാന്‍ കഴിയും .സിനിമയുടെ കലാമൂല്യവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന അതേ ആര്‍ജവത്തോടെതന്നെ ഈ ദുഷ്പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാനും സിപിസിയെ ഫോളോ ചെയ്യുന്നവര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ .

 




കൂടുതല്‍വാര്‍ത്തകള്‍.