CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 18 Seconds Ago
Breaking Now

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ തട്ടിനില്‍ക്കുന്ന ബ്രക്‌സിറ്റ് പദ്ധതി പൊടിതട്ടിയെടുക്കാന്‍ തെരേസ മേയ്; അതിര്‍ത്തി പ്രശ്‌നം തിരുത്തിയെഴുതും; ടോറി വിമതരുടെയും, ഡിയുപി പിന്തുണയും നേടി പദ്ധതി പാസാക്കാന്‍ ഒരുക്കം

ലേബര്‍ എംപിമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ തെരേസ മേയെ ഒറ്റപ്പെടുത്താന്‍ ഇടയാക്കുമെന്ന സൂചനകളും ഉയരുന്നു

ഇനിയും ബ്രക്‌സിറ്റ് പദ്ധതിയില്‍ ഒരു തോല്‍വി പ്രധാനമന്ത്രി തെരേസ മേയെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമാകും. അതുകൊണ്ട് തന്നെ ആ വീഴ്ച തടയാനുള്ള പരിശ്രമത്തിലാണ് അവര്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് തിരുത്തിയെഴുതി ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പാസാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ആദ്യ കരാര്‍ അവതരണം പൊട്ടിപ്പാളീസായതോടെയാണ് പ്ലാന്‍ ബി'യുമായി പ്രധാനമന്ത്രി എത്താന്‍ നിര്‍ബന്ധിതമായത്. ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വിയാണ് ബ്രക്‌സിറ്റ് പദ്ധതിയില്‍ മേയ് സര്‍ക്കാര്‍ നേരിട്ടത്. 

വിത്‌ഡ്രോവല്‍ എഗ്രിമെന്റിലെ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് പദ്ധതി തിരുത്തി കണ്‍സര്‍വേറ്റീവ്, ഡിയുപി പിന്തുണ നേടി ബ്രക്‌സിറ്റ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് മേയുടെ നീക്കം. ഇതുവഴി നോര്‍ത്തേണ്‍ അയര്‍ലണ്ടിനും, അയര്‍ലണ്ട് റിപബ്ലിക്കിനും ഇടയിലുള്ള കടുപ്പമേറിയ അതിര്‍ത്തിയെന്ന പ്രശ്‌നം ഒഴിവാക്കാന്‍ യുകെ ശ്രമിക്കുന്നതായി ഉറപ്പ് നല്‍കാം. യുകെ ഇയുവില്‍ നിന്നും പിന്‍മാറുമ്പോള്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ആശങ്കയാണിത്. വിവാദമായേക്കാവുന്ന ഈ നീക്കങ്ങള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായസമന്വയം സ്വരൂപിക്കലും പ്രധാനമാകും. 

അതേസമയം ലേബര്‍ എംപിമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ തെരേസ മേയെ ഒറ്റപ്പെടുത്താന്‍ ഇടയാക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്. ഇത് പ്ലാന്‍ ബി കോമണ്‍സില്‍ പാസാക്കാനുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. പ്രതിപക്ഷ വോട്ടുകള്‍ക്ക് സ്ഥായീഭാവം ഇല്ലെന്ന് വെല്‍ഷ് സെക്രട്ടറി അലുന്‍ കെയിന്‍സ് ഓര്‍മ്മിപ്പിക്കുന്നു. 202-നെതിരെ 432 വോട്ടുകള്‍ക്കാണ് ബ്രക്‌സിറ്റ് കരാര്‍ വോട്ടിനിട്ട് തള്ളിയത്. ജെറമി കോര്‍ബിന്റെ നിലപാടുകളാണ് പാര്‍ട്ടി വോട്ടുകളെ ഭിന്നിപ്പിച്ചതെന്നാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. നോ ഡീല്‍ ബ്രക്‌സിറ്റ് ഉറപ്പ് നല്‍കിയാല്‍ മാത്രമാണ് മേയുമായി ചര്‍ച്ചയ്ക്കുള്ളുവെന്നാണ് ലേബര്‍ നേതാവിന്റെ നിലപാട്. 

കോര്‍ബിനുമായി തുടര്‍ന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മേയ് അറിയിച്ചിട്ടുണ്ട്. സമവായം ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിക്ക് വ്യക്തമായിക്കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.