CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 55 Seconds Ago
Breaking Now

ദാ കിടക്കുന്നു തെരേസ മേയുടെ പ്ലാന്‍ ബി; പ്ലാന്‍ എ'യില്‍ നിന്നും വ്യത്യാസം കണ്ടെത്താന്‍ കഴിയാതെ അമ്പരന്ന് എംപിമാര്‍; രാജ്യത്തെ രണ്ടാം ഹിതപരിശോധനയിലേക്ക് നയിച്ച് ബ്രക്‌സിറ്റ് അട്ടിമറിക്കാന്‍ ലേബര്‍ പാര്‍ട്ടി

അന്തിമ കരാറില്‍ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കണമെന്നാണ് ലേബര്‍ നേതാവ് ആവശ്യപ്പെടുന്നത്

ആദ്യ ബ്രക്‌സിറ്റ് കരാറില്‍ നിന്നും കൂടുതല്‍ വ്യത്യാസങ്ങളൊന്നും രേഖപ്പെടുത്താതെ തെരേസ മേയുടെ പ്ലാന്‍ ബി സഭയില്‍. നോ ഡീല്‍ തള്ളാതെ രണ്ടാം ഹിതപരിശോധനയെ തള്ളിയാണ് പ്രധാനമന്ത്രിയുടെ പദ്ധതി. ബ്രസല്‍സിലേക്ക് മടങ്ങിച്ചെന്ന് പുതിയ ഇളവുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കുമെന്നാണ് മേയുടെ പ്രഖ്യാപനം. ഏറെ വിമര്‍ശിക്കപ്പെട്ട ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഇതില്‍ ഇടംപിടിക്കും. ഡിയുപി, ടോറി വിമതരുടെ പിന്തുണ തിരികെ നേടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. 

ആദ്യ റൗണ്ടിലെ അതേ രീതിയിലാണ് പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍. മാര്‍ച്ച് 29ന് മുന്‍പ് കാര്യങ്ങളില്‍ തീരുമാനമാകണമെന്ന സമ്മര്‍ദം യൂറോപ്യന്‍ യൂണിയനില്‍ നിന്നും അനുകൂലമായ ഇളവുകള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷ. ബ്രക്‌സിറ്റ് വൈകിപ്പിക്കണമെന്ന ആവശ്യത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. കരാര്‍ നേടാതെ പുറത്തിറങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ ഏക മാര്‍ഗ്ഗം തന്റെ കരാര്‍ പാസാക്കുകയാണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ബ്രക്‌സിറ്റിന് ശേഷം ഇയു പൗരന്‍മാരില്‍ നിന്നും 65 പൗണ്ട് ഫീസ് ഈടാക്കാനുള്ള നീക്കം പുതിയ പദ്ധതിയില്‍ തെരേസ മേയ് പിന്‍വലിച്ചു. ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താനുള്ള പ്രധാനമന്ത്രിയുടെ ധൈര്യത്തിന് ബ്രക്‌സിറ്റ് എംപിമാരുടെ പിന്തുണയുണ്ട്. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തെ അനുകൂലിക്കുന്നു. എന്നാല്‍ ടോറി റിമെയിനേഴ്‌സ് ശക്തിയുക്തം എതിര്‍ക്കുകയാണ്. 230 വോട്ടിന് സഭ തോല്‍പ്പിച്ച പ്ലാന്‍ എ'യില്‍ നിന്നും പ്ലാന്‍ ബി'ക്ക് വ്യത്യാസമില്ലെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പരിഹസിച്ചു. 

രണ്ടാം ഹിതപരിശോധന നടത്തണമെന്നാണ് കോര്‍ബിന്‍ ഉന്നയിക്കുന്ന പുതിയ ആവശ്യം. ഇതിലേക്ക് വഴിയൊരുക്കാന്‍ പര്യാപ്തമായ കോമണ്‍സ് ഭേദഗതിയും അദ്ദേഹം സഭയുടെ മേശപ്പുറത്ത് വെച്ചു. ഇത് പ്രകാരം അന്തിമ കരാറില്‍ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കണമെന്നാണ് ലേബര്‍ നേതാവ് ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.