CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 23 Seconds Ago
Breaking Now

പ്രായം വെറും അക്കം മാത്രമെന്ന് തെളിയിച്ച് ഒരു ഇന്ത്യക്കാരന്‍; യുഎഇയില്‍ 97ാം വയസ്സില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി ഇന്ത്യന്‍ വംശജന്‍

ഭാഗ്യം ഉണ്ടെങ്കില്‍ നൂറാം വയസ്സില്‍ ദുബായ് റോഡുകളിലൂടെ വാഹനം ഓടിക്കുന്ന ആദ്യ വ്യക്തിയായി ഇദ്ദേഹം മാറും.

ഡ്രൈവിംഗിലും റിട്ടയര്‍മെന്റ് വേണമെന്നത് പൊതുവെയുള്ള ആവശ്യമാണ്. എന്നാല്‍ ഈ ആവശ്യക്കാരെയൊക്കെ ഞെട്ടിച്ചാണ് 97ാം വയസ്സില്‍ ഇന്ത്യന്‍ വംശജന്‍ യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി നേടുന്നത്. അടുത്ത നാല് വര്‍ഷത്തേക്കാണ് ലൈസന്‍സ് പുതുക്കിയത്. 1922ല്‍ പിറന്ന തെഹെംതെന്‍ ഹോമി ദുന്‍ജിബോയ് മേത്തയാണ് ഈ നേട്ടം കൊയ്തത്. ഭാഗ്യം ഉണ്ടെങ്കില്‍ നൂറാം വയസ്സില്‍ ദുബായ് റോഡുകളിലൂടെ വാഹനം ഓടിക്കുന്ന ആദ്യ വ്യക്തിയായി ഇദ്ദേഹം മാറും. 

2023 ഒക്ടോബര്‍ വരെ മേത്തയുടെ ലൈസന്‍സിന് പ്രാബല്യമുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ തന്റെ ലൈസന്‍സ് സറണ്ടര്‍ ചെയ്തത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് രണ്ട് സ്ത്രീകളെ അപകടത്തില്‍ പെടുത്തിയതോടെയാണ് ഈ 97കാരന്‍ ലൈസന്‍സ് ഉപേക്ഷിച്ചത്. 

ലൈസന്‍സ് കിട്ടിയെന്ന് കരുതി കാറെടുത്ത് ദുബായ് റോഡിലൂടെ ചീറിപ്പായാനോന്നും മേത്ത തയ്യാറല്ല. കാറുകള്‍ മനുഷ്യരെ അലസരാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് നടക്കാനാണ് ഇദ്ദേഹത്തിന് ഇഷ്ടം, ദിവസത്തില്‍ നാല് മണിക്കൂറെങ്കിലും നടക്കുന്നതാണ് ശീലം. ദീര്‍ഘകാലമായി ദുബായില്‍ താമസിക്കുന്ന മേത്ത വിവാഹം കഴിച്ചിട്ടില്ല. 

ഒറ്റയ്ക്കുള്ള ജീവിതമാണ് മേത്തയുടേത്. ഇതാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് ഇദ്ദേഹം പറയുന്നു. പുകവലിയും, മദ്യപാനവും ഇല്ലെന്നതും ഇതിന്റെ ഭാഗമാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.