CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 12 Seconds Ago
Breaking Now

ഏപ്രില്‍ 1 മുതല്‍ ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ വര്‍ദ്ധിക്കും; വര്‍ഷത്തില്‍ 300 പൗണ്ട് അധികം നല്‍കാതെ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമുണ്ട്; വില കുറഞ്ഞ എനര്‍ജി സപ്ലയറെ തെരഞ്ഞെടുത്താല്‍ കാര്യം നടക്കും

ഡിഫോള്‍ട്ട് ഡീലുകളില്‍ തുടരുന്നത് വഴി വിപണിയില്‍ ലഭ്യമായ വില കുറഞ്ഞ ഡീലുകളേക്കാള്‍ 300 പൗണ്ടോളം പാഴാക്കുകയാണ് ചെയ്യുന്നത്

എനര്‍ജി ബില്ലുകള്‍ കുറയുന്ന ചരിത്രം കുറവാണ്. ഇത് വര്‍ദ്ധിക്കുന്നത് തന്നെയാണ് പതിവ്. എന്നാല്‍ ഈ വര്‍ദ്ധനവില്‍ നിന്നും രക്ഷനേടാന്‍ ചില വഴികളുണ്ട്. പ്രൊവൈഡറെ സ്വിച്ച് ചെയ്താണ് പോക്കറ്റില്‍ കിടക്കുന്ന പണം കമ്പനികള്‍ക്ക് ദാനം ചെയ്യാതെ രക്ഷപ്പെടാനുള്ള അവസരമൊരുക്കുന്നത്. ബ്രിട്ടനില്‍ ഏകദേശം 11 മില്ല്യണ്‍ കുടുംബങ്ങളാണ് സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫില്‍ കുടുങ്ങി കിടക്കുന്നത്. 

ഡിഫോള്‍ട്ട് ഡീലുകളില്‍ തുടരുന്നത് വഴി വിപണിയില്‍ ലഭ്യമായ വില കുറഞ്ഞ ഡീലുകളേക്കാള്‍ 300 പൗണ്ടോളം പാഴാക്കുകയാണ് ചെയ്യുന്നത്. ഇത്തരം കുടുംബങ്ങള്‍ക്ക് ഓരോ വര്‍ഷവും ബില്ലില്‍ 100 പൗണ്ടോളം വര്‍ദ്ധനവ് നേരിടാറുമുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രൈസ് ക്യാപ് ഓഫ്‌ജെം പ്രതിവര്‍ഷം 117 പൗണ്ടായി ഉയര്‍ത്തുന്നതോടെ ഇതും ഒരു പതിവായി മാറും. 

ഏപ്രില്‍ 1 മുതല്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ജനങ്ങള്‍ പ്രതിവര്‍ഷം ശരാശരി 1254 പൗണ്ടാണ് ചെലവാക്കേണ്ടി വരുന്നത്. പ്രീപെയ്‌മെന്റ് മീറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 1242 പൗണ്ട് വേണം. മുന്‍ ക്യാപ് പരിധിയേക്കാള്‍ 106 പൗണ്ട് അധികമാണ് ഈ തുക. വിപണിയിലെ വില കുറഞ്ഞ മറ്റ് ഡീലുകള്‍ തെരഞ്ഞെടുത്ത് പുതിയ സേവനദാതാവിലേക്ക് മാറിയാല്‍ ഈ വര്‍ദ്ധനവില്‍ നിന്നും രക്ഷപ്പെടാം. 

എന്നാല്‍ സേവനദാതാവിനെ മാറ്റാതെ തുടരുന്ന 9 മില്ല്യണ്‍ കുടുംബങ്ങള്‍ ബ്രിട്ടനിലുണ്ട്. വിശ്വസ്തരായ കസ്റ്റമറോട് കമ്പനി യാതൊരു ദയവും കാണിക്കില്ലെന്ന് മനസ്സിലാക്കി പ്രൊവൈഡറെ മാറ്റിയാല്‍ ലാഭം നമുക്ക് തന്നെ. പീപ്പിള്‍സ് എനര്‍ജി, യൂട്ടിലിറ്റി പോയിന്റ്, ഓര്‍ബിറ്റ് എനര്‍ജി, പ്യൂവര്‍ പ്ലാനറ്റ്, സോ എനര്‍ജി ആവ്‌റോ എനര്‍ജി, ലൂമോ, ഒക്ടോപസ് എനര്‍ജി, ഐസപ്ലൈ എനര്‍ജി, ടോണിക് എനര്‍ജി തുടങ്ങിയ കമ്പനികള്‍ വില കുറഞ്ഞ പ്ലാനുകള്‍ പ്രദാനം ചെയ്യുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.