മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. എന്നാല്‍ ചിത്രത്തില്‍ നിര്‍ണായകമായൊരു മാറ്റം ഉണ്ടെന്നും വിവരമുണ്ട്. സന്തോഷ് ശിവന്‍ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോളിതാ സന്തോഷ് ശിവന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും പകരം സംവിധായകന്‍ രഞ്ജിത്തോ കമ്മാര സംഭവത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ടോ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ടി പി രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുക ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ്.
കോഴിക്കോട്ടെ സാമൂതിരിയുടെ മുസ്ലീം പടത്തലവന്മാരായിരുന്നു കുഞ്ഞാലി മരക്കന്മാര്‍. നാല് മരക്കാന്മാരെ കുറിച്ചാണ് ചരിത്രത്തില്‍ പറയുന്നത്. അതില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായ മുഹമ്മദ് അലിയുടെ കഥയുമായിട്ടാണ് മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത്. എഴുപത് കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.