CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 58 Seconds Ago
Breaking Now

സന്ദര്‍ലാന്‍ഡില്‍ മരിച്ച അരുണിന്റെ സംസ്‌കാരം നാളെ ; വീട്ടിലെ ശുശ്രൂഷകള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും.

കഴിഞ്ഞാഴ്ച സന്ദര്‍ലാന്റില്‍ ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് നിര്യാതനായ തൊടുപുഴ സ്വദേശി അരുണിന്റെ സംസ്‌കാരം നാളെ വെള്ളിയാഴ്ച സന്ദര്‍ലാന്‍ഡ് ചെസ്റ്റര്‍ റോഡിലുള്ള ബിഷപ്പ് വെയര്‍ മൗത്ത് സെമിത്തേരിയില്‍ നടക്കും. രാവിലെ 8.30 ന് വീട്ടില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിക്കും.

രാവിലെ 9.30ന് പള്ളിയില്‍ ചടങ്ങുകള്‍ തുടങ്ങും. ഈ മാസം മൂന്നിനാണ് അരുണ്‍ മരണമടഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി വീട്ടില്‍ തന്നെയായിരുന്നു അരുണിന്റെ ജീവിതം. മുമ്പ് സാഫോര്‍ഡ് ആശുപത്രിയില്‍ അടക്കം ക്രൈനോട്ടമി ഉള്‍പ്പെടെ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അരുണിനെ ബാധിച്ച ട്യൂമര്‍ നീക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.

ഇടുക്കി തൊടുപുഴ കാഞ്ഞിരമറ്റം മുതലിയാര്‍ മഠം നെല്ലിക്കാനത്തില്‍ വീട്ടില്‍ ലൂക്കാച്ചന്റെയും ത്രേസ്യാമ്മയുടേയും മകനായ അരുണ്‍ വിദ്യാര്‍ത്ഥി വിസയിലാണ് യുകെയിലെത്തിയത്. തുടര്‍ന്ന് മികച്ച ജോലി കണ്ടെത്തുകയും യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയും ചെയ്തു. ഒരുപാട് സുഹൃത്തുക്കളുണ്ട് അരുണിന്. ആദ്യം ലണ്ടനില്‍ കഴിഞ്ഞിരുന്ന അരുണ്‍ പിന്നാള്‍ ബോള്‍ട്ടണിലും അവിടെ നിന്ന് സന്ദര്‍ലാന്‍ഡിലേക്കും മാറുകയായിരുന്നു. ഭാര്യ റെനി ഫാര്‍മസിസ്റ്റാണ്. ഇവര്‍ ആറും നാലും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്. അരുണിന്റെ കുടുംബത്തെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ രംഗത്തെത്തി.

ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ വിലാസം

St joseph RC church, Sunderland,SR46 HS




കൂടുതല്‍വാര്‍ത്തകള്‍.