CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 14 Seconds Ago
Breaking Now

ലോകവ്യാപാര കേന്ദ്രത്തില്‍ വിമാനം ഇടിച്ചിറക്കിയപ്പോള്‍ മൈക്കിള്‍ ജാക്‌സണ്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇതുവരെ അറിയാത്ത ആ കഥയുമായി സഹോദരന്‍

രാത്രിയില്‍ അമ്മയുമായി ഫോണില്‍ ഏറെ നേരം സംസാരിച്ചിരുന്നതാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.

അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങളില്‍ വിമാനം ഇടിച്ചുകയറ്റിയപ്പോള്‍ കൊലപ്പെട്ടവരുടെ കൂട്ടത്തില്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പേര് ഉള്‍പ്പെടാതെ പോയത് തലനാരിഴയ്ക്ക്. ട്വിന്‍ ടവറില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയതാണ് ഇതിന് ഇടയാക്കിയത്. രാത്രിയില്‍ അമ്മയുമായി ഫോണില്‍ ഏറെ നേരം സംസാരിച്ചിരുന്നതാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. 

വെളുപ്പിന് 3 മണി വരെ ഫോണില്‍ അമ്മ റെബ്ബിയുമായി സംസാരിച്ചിരുന്നതിനാല്‍ പോപ്പ് രാജാവ് ഉറങ്ങിപ്പോവുകയായിരുന്നു. ഇതുമൂലം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് എത്താനും കഴിഞ്ഞില്ല. മൈക്കിള്‍ ജാക്‌സണ് എതിരെയുള്ള കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ലീവിംഗ് നെവര്‍ലാന്‍ഡ് സണ്‍ഡേസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതോടെ പോപ്പ് താരത്തിന്റെ ജീവിതം വീണ്ടും ചര്‍ച്ചയായി. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. 

മൈക്കിളിന്റെ സഹോദരന്‍ ജെര്‍മെയിന്‍ ജാക്‌സണ്‍ എഴുതിയ ജീവിതകഥയിലാണ് ഈ സംഭവങ്ങള്‍ വിവരിക്കുന്നത്. 'മൈക്കിളിന് ട്വിന്‍ ടവറില്‍ ഒന്നില്‍ ഇത്തരമൊരു മീറ്റിംഗ് ഉണ്ടെന്ന് അറിയില്ലായിരുന്നു. മൈക്കിള്‍ താമസിച്ച ഹോട്ടലില്‍ തിരക്കിയപ്പോള്‍ അദ്ദേഹം സുരക്ഷിതനായി ഇരിക്കുന്നതായി അമ്മ അറിഞ്ഞു. ഇതിന് അമ്മയ്ക്കാണ് മൈക്കിള്‍ നന്ദി പറഞ്ഞത്. ഏറെ വൈകി റെബ്ബിയുമായി സംസാരിച്ച് ഇരുന്നത് മൂലം ഉറങ്ങിപ്പോയതാണ് ഗുണമായത്', ജെര്‍മെയിന്‍ പറയുന്നു. 

ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ട 2753 പേരുടെ പട്ടികയില്‍ ഒരാളായി മൈക്കിള്‍ ഇടംപിടിച്ചിരുന്നെങ്കില്‍ 43ാം വയസ്സില്‍ പോപ്പ് രാജാവ് വിടവാങ്ങുമായിരുന്നു. എട്ട് വര്‍ഷത്തിന് ശേഷം 2009ല്‍ തന്റെ അമ്പതാം വയസ്സിലാണ് ഹൃദയാഘാതം മൂലം ഇദ്ദേഹം മരിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.