CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 51 Minutes 44 Seconds Ago
Breaking Now

തീവ്രവാദികളെ പിന്തുണയ്ക്കുന്ന രീതി പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിന് ഐക്യരാഷ്ട്രസംഘടനയും മറ്റനേകം രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി

പുല്‍വാമയില്‍ 39ഓളം സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനു നേര്‍ക്ക് കടുത്ത വിമര്‍ശനവുമായി ഇന്ത്യ. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണത്തിന് പിന്നിലെന്നും സംഘടനയുടെ തലവനായ മസൂദ് അസറിന് പാക്കിസ്ഥാന്‍ സര്‍വ്വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. 

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിന് ഐക്യരാഷ്ട്രസംഘടനയും മറ്റനേകം രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്നാല്‍ മസൂദ് അസറിന് സര്‍വ്വസ്വാതന്ത്ര്യവും നല്‍കുന്ന പാക്കിസ്ഥാന്‍ സംഘടനയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്താനും ഇന്ത്യയിലും മറ്റു സ്ഥലങ്ങളിലും ആക്രമണങ്ങള്‍ നടത്താനും ഇടംകൊടുക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. 

രാജ്യസുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ഭീകരതയ്‌ക്കെതിരെും പോരാടാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. തീവ്രവാദികളെയും തീവ്രവാദിസംഘടനകളെയും പിന്തുണയ്ക്കുന്ന നിലപാട് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും മറ്റു രാജ്യങ്ങളില്‍ ആക്രമണം നടത്താനായി ഭീകരസംഘടനകള്‍ പാക്കിസ്ഥാനില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ നശിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

 




കൂടുതല്‍വാര്‍ത്തകള്‍.