CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 18 Seconds Ago
Breaking Now

തെരേസ മേയ് കടലിനും ചെകുത്താനും നടുവില്‍; ബ്രക്‌സിറ്റില്‍ വീണ്ടും നാണംകെട്ട തോല്‍വി; യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചെത്തി പുതിയ ആനുകൂല്യങ്ങള്‍ നേടാനുള്ള സര്‍ക്കാര്‍ നീക്കത്തെ 258-നെതിരെ 303 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു; മേയെ ചതിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍

തോല്‍വി ഉറപ്പായതോടെ മേയ് ഫലം കേള്‍ക്കാന്‍ ചേംബറില്‍ പോലും എത്തിയില്ല.

ആര് കൂടെ നില്‍ക്കും, ആര് എതിര്‍ക്കും? ഈ ചോദ്യം തെരേസ മേയോട് ചോദിച്ചാല്‍ ദൈവത്തിന് പോലും പറയാന്‍ സാധിക്കില്ലെന്നാകും അവര്‍ നല്‍കുന്ന ഉത്തരം. ബ്രക്‌സിറ്റിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ രണ്ട് പക്ഷത്തായതോടെയാണ് തെരേസ മേയ് ഒറ്റയ്ക്കായത്. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുതിയ ആനുകൂല്യങ്ങള്‍ നേടാനുള്ള അവകാശം ചോദിച്ച സര്‍ക്കാരിനെയാണ് എംപിമാര്‍ പരാജയപ്പെടുത്തിയത്. യൂറോപ്പ് വിരുദ്ധരും, അനുകൂലികളും ഒരുപോലെ മേയെ കൈവിട്ടെന്നതാണ് ഇക്കുറി സംഭവിച്ചത്. 

ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ വിട്ടുവീഴ്ച നേടുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടാനാണ് തെരേസ മേയ് അനുവാദം ചോദിച്ചത്. എന്നാല്‍ 258-നെതിരെ 303 വോട്ടുകള്‍ക്ക് ഈ നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. ഈ അധികാരം തെരേസ മേയ് ഏത് തരത്തില്‍ ഉപയോഗിക്കുമെന്നത് സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളും അഭ്യൂഹങ്ങളുമാണ് സ്വന്തം പാര്‍ട്ടിക്കാര്‍ കൈവിടാന്‍ ഇടയാക്കിയത്. കരാറില്ലാതെ പുറത്തിറങ്ങാനുള്ള സാധ്യത പ്രധാനമന്ത്രി രഹസ്യമായി ഒഴിവാക്കുകയാണെന്ന് സംശയിച്ചാണ് യൂറോപ്പ് വിരുദ്ധര്‍ സഭയില്‍ എത്താന്‍ പോലും കൂട്ടാക്കാതെ വിട്ടുനിന്നത്. 

യൂറോപ്പ് അനുകൂലികളും തെരേസ മേയെ കൈവിട്ടെന്നതാണ് രസകരം. കരാറില്ലാതെ പുറത്തിറങ്ങാനുള്ള സാധ്യത പൂര്‍ണ്ണമായി തള്ളാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നതാണ് ഇവരുടെ എതിര്‍പ്പിന് ഇടയാക്കിയത്. 66 ടോറി എംപിമാരാണ് സഭയില്‍ നിന്നും വിട്ടുനിന്നത്. അഞ്ച് പേര്‍ ശക്തമായി പ്രധാനമന്ത്രിയെ എതിര്‍ക്കുകയും ചെയ്തു. തോല്‍വി ഉറപ്പായതോടെ മേയ് ഫലം കേള്‍ക്കാന്‍ ചേംബറില്‍ പോലും എത്തിയില്ല. ഇതോടെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ചോദ്യങ്ങളുമായി രംഗത്തെത്തി. നോ ഡീല്‍ ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി വിമതരെ ശാന്തരാക്കാന്‍ ബ്രക്‌സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

യുകെ ഒരുമിച്ച് നില്‍ക്കാത്തതിനാല്‍ ശക്തി ക്ഷയിക്കുകയാണെന്ന് ഇയു ചിന്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ട് പോലും എംപിമാര്‍ കാര്യമാക്കിയില്ല. 




കൂടുതല്‍വാര്‍ത്തകള്‍.