CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 28 Seconds Ago
Breaking Now

തെറ്റായ രീതിയില്‍ സ്പര്‍ശിക്കുന്നു ; ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്‌ക്കെതിരെ ലൈംഗീകാരോപണം

പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിക്കുനേരെ ലൈംഗികാരോപണം. ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറയ്ക്കുനേരെയാണ് ലൈംഗികാരോപണം ഉണ്ടായിരിക്കുന്നത്. 2009 മുതല്‍ ഫ്രാന്‍സില്‍ വത്തിക്കാന്‍ സ്ഥാനപതിയായി ജോലിചെയ്തുവരികയാണ് ലൂയിജി വെന്റൂറ. 

പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തെറ്റായ രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് കീഴ്ജീവനക്കാരന്റെ പരാതി. ജനുവരി 17ന് പാരിസ് ടൌണ്‍ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്. 

ജനുവരി 24ലിനാണ് സിറ്റി മേയറുടെ ഓഫീസില്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചത്. പിറ്റേ ദിസവസംതന്നെ ബിഷപ്പിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. സഭയിലെ ഉന്നതര്‍ക്കെതിരെ ലോകവ്യാപകമായി ലൈംഗികാരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഒരു വത്തിക്കാന്‍ സ്ഥാനപതിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതെന്നും ശ്രദ്ധേയമാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.