CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 17 Seconds Ago
Breaking Now

പുല്‍വാമ ആക്രമണം ; പാക് ചാര സംഘടനയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി യുഎസ് ഏജന്‍സി

രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ലഷ്‌കറെ തൊയ്ബ തകര്‍ന്നതോടെ മസൂദ് അസ്ഹര്‍ നയിക്കുന്ന ജെയ്‌ഷെ മുഹമ്മദാണ് ആക്രമണങ്ങള്‍ നടത്തുന്നത്.

സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കെന്ന് സൂചന നല്‍കി അമേരിക്കന്‍ ഏജന്‍സി. ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനാല്‍ ഐഎസ്‌ഐക്ക് ആക്രമണത്തെ കുറിച്ച് അറിവുണ്ടാകാമെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. 

രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ലഷ്‌കറെ തൊയ്ബ തകര്‍ന്നതോടെ മസൂദ് അസ്ഹര്‍ നയിക്കുന്ന ജെയ്‌ഷെ മുഹമ്മദാണ് ആക്രമണങ്ങള്‍ നടത്തുന്നത്. ഐഎസ്‌ഐയുടെ നിയന്ത്രണത്തില്‍ രൂപം കൊണ്ട സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. ഇന്ത്യ തിരിച്ചടിച്ചിട്ടും പാക് സൈന്യത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രാവാദ സംഘടനകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സജീവമാണെന്ന് മുന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാസമിതി അംഗമായിരുന്ന അനീഷ് ഗോയല്‍ പറഞ്ഞു. 

ആറ് മാസം മുന്‍പാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇമ്രാന്‍ ഖാന് നേരെ ഉയരുന്ന വലിയ വെല്ലുവിളിയാണ് പുല്‍വാമ ആക്രമണം. ജെയ്‌ഷെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഇന്ത്യ പാക് ബന്ധത്തെ ഇത് ദോഷമായി തന്നെ ബാധിക്കും. തീവ്രവാദികളോടുള്ള പാകിസ്ഥാന്റെ മൃദു സമീപനം ലോക രാജ്യങ്ങള്‍ വിമര്‍ശിക്കുകയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.