CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 42 Seconds Ago
Breaking Now

SNDP ഗുരുകുലം കുടുംബയൂണിറ്റ് , മുപ്പത്തിയാറാമത് കുടുംബ സംഗമം ; ശനിയാഴ്ച ഡിവൈസസ്സില്‍

യുകെ എസ്എന്‍ഡിപി യോഗത്തിന്റെ അഞ്ചാം നമ്പര്‍ യൂണിറ്റായ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ 36ാമത് കുടുംബ സംഗമം ശനിയാഴ്ച ഡിവൈസസില്‍ നടക്കും

കഴിഞ്ഞ നാലു വര്‍ഷമായി മുടക്കമില്ലാതെ നടന്നുവരുന്ന ഗുരുകുലം കുടുംബ യൂണിറ്റ് യുകെയിലെ ശ്രീനാരായണീയര്‍ക്ക് മാതൃകയാണ്. ഭവന പ്രാര്‍ത്ഥനയും ശ്രീനാരായണ പ്രഭാഷണവും എല്ലാ മാസവും മുടങ്ങാതെ നടന്നുവരുന്നു.

യുകെ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് രാജേഷ് നടേപ്പിള്ളിയടെ അധ്യക്ഷതയില്‍ കൂടുന്ന 36ാമത് കുടുംബ സംഗമം യുകെ എസ്എന്‍ഡിപി യോഗം സെക്രട്ടറി സൗമ്യ ഉല്ലാസ് ഉത്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശ്യാമളാ സതീശന്‍ മുഖ്യ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗ ചരിത്രം ഒരവലോകനം എന്ന വിഷയത്തെ ആസ്പദമാക്കി സുധാകരന്‍ പാല പ്രഭാഷണം നടത്തും. ശാഖാ മാനേജിങ് കമ്മിറ്റി അംഗം കൂടിയായ ബൈജു വാസുദേവന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. ജോയ്ന്റ് കണ്‍വീനര്‍ സജിത രാജേഷ് സ്വാഗതം പറയും.

പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ടി എസ് സതീശന്‍, സോജ് കെ ജയപ്രകാശ് എന്നിവര്‍ ആശംസയറിയിക്കും

ശാഖാ മാനേജിങ് കമ്മിറ്റിയംഗം രാജേഷ് പൂപ്പാറയില്‍ കൃതജ്ഞത പറയും.

രാവിലെ കൃത്യം പത്തുമണിയ്ക്ക് ദീപാര്‍പ്പണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും സമൂഹ പ്രാര്‍ത്ഥനയും നടക്കും.

ഉച്ചകഴിഞ്ഞ് ഭക്തിഗാന സുധയും തുടര്‍ന്ന് ഗാനമേളയും നടക്കും. ഗാനമേളയ്ക്ക് ഉല്ലാസ് ശങ്കരന്‍ (സാരംഗിപൂള്‍ ) നേതൃത്വം നല്‍കും.

വൈകീട്ട് 7 മണിയോടെ കുടുംബ സംഗമം അവസാനിക്കും

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

95 ഹില്ലര്‍ റോഡ്, ഡേവിന്‍സസ്, വില്‍റ്റ്ഷയര്‍, SN10 2 FB

വിശദ വിവരത്തിന് ബന്ധപ്പെടേണ്ട നമ്പര്‍

07951263954 (രാജേഷ്)

07960898617(ബൈജു)

സുധാകരന്‍ പാലാ




കൂടുതല്‍വാര്‍ത്തകള്‍.