CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 37 Seconds Ago
Breaking Now

ഐഎസ് യുവതിയ്ക്ക് പ്രസവിക്കാന്‍ നാട്ടിലേക്ക് വരണം ; കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടന്‍

2015 ലാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഷെമീമ സിറിയയിലേക്ക് കടക്കുന്നത്. 19 വയസ്സുള്ള ഇവര്‍ ഇപ്പോള്‍ 9 മാസം ഗര്‍ഭിണിയാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം പ്രസവത്തിനായി തിരികെ നാട്ടില്‍ എത്തുന്നത് എതിര്‍ത്ത് ബ്രിട്ടന്‍. ഭീകര സംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ തിരിച്ചുവരവിനെ തടയാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയോ രാജ്യത്ത് നിന്ന് ഒഴിവാക്കുകയോ വേണമെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. ഷെമീമ ബീഗം തിരികെ ബ്രിട്ടനില്‍ എത്തിയാല്‍ വിചാരണ നേരിടേണ്ടിവരുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി.

2015 ലാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഷെമീമ സിറിയയിലേക്ക് കടക്കുന്നത്. 19 വയസ്സുള്ള ഇവര്‍ ഇപ്പോള്‍ 9 മാസം ഗര്‍ഭിണിയാണ്. തന്റെ കുട്ടിയെ ബ്രിട്ടനില്‍ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഷെമീമ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നത്. മുമ്പ് രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും മരിച്ചു. നിലവില്‍ സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ കഴിയുന്നത്.

2015 ല്‍ 15 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് ഷെമീമ ബീഗം മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്നത്. ശാന്തമായ ജീവിതം കുഞ്ഞ് അര്‍ഹിക്കുന്നുവെന്നും ബ്രിട്ടനിലേക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറയുന്നു. ഒപ്പം കടന്ന കൂട്ടുകാരികളില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെയില്ല. ഐഎസ് ചേര്‍ന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓര്‍ത്ത് മാത്രമാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നും ഷെമീമ ബീഗം പറയുന്നു.

എത്തി പത്തു ദിവസത്തിന് ശേഷം ഇസ്ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും പിന്നീട് ഇയാള്‍ക്കൊപ്പം താമസിച്ചെന്നും പെണ്‍കുട്ടി പറയുന്നു. വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ .




കൂടുതല്‍വാര്‍ത്തകള്‍.