CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 15 Seconds Ago
Breaking Now

പുല്‍വാമ ആക്രമണത്തെ കുറിച്ച് വിവാദ പരാമര്‍ശം ; സിദ്ദുവിനെ കപില്‍ശര്‍മ ഷോയില്‍ നിന്ന് പുറത്താക്കി

സിദ്ദുവിനെ ഒഴിവാക്കി അര്‍ച്ചന പൂരന്‍ സിങ്ങിനെ വച്ച് പരിപാടി ചിത്രീകരിക്കുകയും ചെയ്തു.

പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് പരാമര്‍ശം നടത്തിയ നവ്‌ജോത് സിങ് സിദ്ദുവിനെ ദ കപില്‍ ശര്‍മ ഷോയില്‍ നിന്നും പുറത്താക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിദ്ദുവിന്റെ പരാമര്‍ശത്തില്‍ സോണി ടിവി ചാനലിന് പഴി കേള്‍ക്കേണ്ടി വരുന്നതായും അനാവശ്യമായ വിവാദത്തിലേക്ക് പരിപാടിയെ കൂടി വലിച്ചിഴക്കുന്നതായും കാണിച്ചാണ് സിദ്ദുവിനെ ഒഴിവാക്കിയത്.

സിദ്ദുവിനെ ഒഴിവാക്കി അര്‍ച്ചന പൂരന്‍ സിങ്ങിനെ വച്ച് പരിപാടി ചിത്രീകരിക്കുകയും ചെയ്തു. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാനെ കുറ്റം പറയരുതെന്നായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം. പാക് പങ്കിനെ കുറിച്ച് ഇന്ത്യ സംശയിക്കുന്നതിനിടെയാണ് സിദ്ദുവിന്റെ ന്യായീകരണം. ഇതു വിവാദമാകുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.