CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 3 Minutes 29 Seconds Ago
Breaking Now

കശ്മീരിനെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ മടിച്ച് യുകെ; പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് കശ്മീരിന് നല്‍കിയ വിശേഷണം വിവാദത്തില്‍

ഇന്ത്യ ഭരണം നിര്‍വ്വഹിക്കുന്ന കശ്മീര്‍ എന്നായിരുന്നു ഹണ്ട് ഉപയോഗിച്ച വാക്യം.

പുല്‍വാമ ഭീകരാക്രമണത്തില്‍ യുകെയില്‍ നിന്നും രാഷ്ട്രീയ ഭേദമെന്യെയാണ് അപലപിക്കുന്ന പ്രസ്താവനകള്‍ പുറത്തുവന്നത്. എന്നാല്‍ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് നടത്തിയ പ്രസ്താവന വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രസ്താവനയില്‍ കശ്മീരിന് നല്‍കിയ വിശേഷണമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇന്ത്യ ഭരണം നിര്‍വ്വഹിക്കുന്ന കശ്മീര്‍ എന്നായിരുന്നു ഹണ്ട് ഉപയോഗിച്ച വാക്യം. 

എന്നാല്‍ ഈ വിശേഷണത്തില്‍ വ്യാപകമായ പ്രതിഷേധം രൂക്ഷമാണ്. മുതിര്‍ന്ന ലേബര്‍ എംപി വീരേന്ദ്ര ശര്‍മ്മ പ്രതിഷേധം അറിയിച്ച് ഹണ്ടിന് കത്തയച്ചു. ഈ വാക്പ്രയോഗം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1947ല്‍ കൂട്ടിച്ചേര്‍ത്തത് മുതല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ശര്‍മ്മ ചൂണ്ടിക്കാണിച്ചു. 

'ഇന്ത്യ ഭരണനിര്‍വ്വഹണം നടത്തുന്ന കശ്മീരില്‍ നടന്ന വിവേകശൂന്യവും, ക്രൂരവുമായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണ്. ഇരകളുടെ കുടുംബങ്ങളെ അനുശോചനങ്ങള്‍ അറിയിക്കുന്നു. ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കും', ഭീകരാക്രമണത്തിന് ശേഷം ഹണ്ട് ട്വീറ്റ് ചെയ്തു. ഇന്ത്യ ഭരണം നടത്തുന്ന കശ്മീരെന്നത് ഫോറിന്‍ ഓഫീസിന്റെ സ്ഥിരം പദപ്രയോഗമാണ്, ഇതില്‍ വിമര്‍ശനവും പതിവാണ്. 

ഇന്ത്യയില്‍ നിരവധി പേര്‍ എതിര്‍ക്കുന്നതാണ് ഈ വാക്യം.1947ല്‍ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യയുടെ ഭാഗമാകാന്‍ തയ്യാറായ സംസ്ഥാനമാണ് ജമ്മു കശ്മീര്‍, ഈലിംഗ് സൗത്ത്ഹാള്‍ എംപി ശര്‍മ്മ ചൂണ്ടിക്കാണിച്ചു. ഇന്തോബ്രിട്ടീഷ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍മാനുമാണ് ഇദ്ദേഹം. 

 




കൂടുതല്‍വാര്‍ത്തകള്‍.