CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 42 Seconds Ago
Breaking Now

ഓരോ തുള്ളി കണ്ണീരിനും പകരം ചോദിക്കും; ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി

വീരചരമം പ്രാപിച്ച ഓരോ ജവാന്റെയും കുടുംബത്തിന് ഞാന്‍ ഉറപ്പുനല്‍രുന്നു പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പൊഴിഞ്ഞ ഓരോ തുള്ളി കണ്ണീരിനും പകരം ചോദിച്ചിരിക്കും',

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. 40 സുരക്ഷാ ഉദ്യോഗസ്ഥരാണ് ചാവേര്‍ ഭീകരന്‍ നടത്തിയ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓരോ തുള്ളി കണ്ണീരിനും പകരം ചോദിച്ചിരിക്കും, പ്രധാനമന്ത്രി മോദി വ്യക്തമാക്കി. 

'പുതിയ ആചാരങ്ങളും, നയങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ലോകം ഇത് അനുഭവിച്ചറിയും. ഈ സമയം സംയമനത്തിന്റേതും, അസ്വസ്ഥതകളുടേതുമാണ്. ഈ സമയം ദുഃഖത്തിന്റേതാണ്. എന്നാല്‍ വീരചരമം പ്രാപിച്ച ഓരോ ജവാന്റെയും കുടുംബത്തിന് ഞാന്‍ ഉറപ്പുനല്‍രുന്നു പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പൊഴിഞ്ഞ ഓരോ തുള്ളി കണ്ണീരിനും പകരം ചോദിച്ചിരിക്കും', മഹാരാഷ്ട്രയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പ്രസ്താവിച്ചു. 

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുവില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാക്കാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ജമ്മുവില്‍ ഉണ്ടായ കല്ലേറില്‍ പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് സംഘടിപ്പിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.