CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 49 Minutes 7 Seconds Ago
Breaking Now

ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന ഭയം ; പാക് നിയന്ത്രണ മേഖലയില്‍ നിന്ന് തീവ്രവാദികളെ പിന്‍വലിച്ച് പാക്കിസ്ഥാന്‍

സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള അപ്രതീക്ഷിത സൈനികനടപടി ഉണ്ടാകുമെന്ന് ഭയന്നാണ് നിയന്ത്രണരേഖയ്ക്ക് സമീപത്തെ ലോഞ്ച് പാഡുകളില്‍ നിന്ന് തീവ്രവാദികളെ പാക്കിസ്ഥാന്‍ പിന്‍വലിച്ചതെന്നാണ് കരുതപ്പെടുന്നത്.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചടിയ്ക്കാനുള്ള അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖയില്‍ നിന്ന് തീവ്രവാദികളെ പിന്‍വലിച്ച് പാക്കിസ്ഥാന്‍. സൈന്യത്തിന് തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയ സാഹചര്യത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള അപ്രതീക്ഷിത സൈനികനടപടി ഉണ്ടാകുമെന്ന് ഭയന്നാണ് നിയന്ത്രണരേഖയ്ക്ക് സമീപത്തെ ലോഞ്ച് പാഡുകളില്‍ നിന്ന് തീവ്രവാദികളെ പാക്കിസ്ഥാന്‍ പിന്‍വലിച്ചതെന്നാണ് കരുതപ്പെടുന്നത്. 

പുല്‍വാമയില്‍ നടന്ന ജെയ്‌ഷെ മൊഹമ്മദ് ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഭാഗങ്ങളില്‍ സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ടെങ്കിലും കാര്യമായ സൈനികനീക്കങ്ങള്‍ ഇരുഭാഗത്തും ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

നിലവില്‍ നിയന്ത്രണരേഖയുടെ ഭാഗത്ത് ഇന്ത്യന്‍ സൈന്യത്തിന് നേരിടാന്‍ തക്ക സാഹചര്യത്തില്‍ തീവ്രവാദികളെയൊന്നും കാണുന്നില്ല, ഈ സാഹചര്യത്തില്‍ ഇനി സൈന്യത്തിന് ചെയ്യാനുള്ളത് നിയന്ത്രണരേഖയ്ക്ക് സമീപത്തെ പാക് സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുക എന്നതാണെന്നും എന്നാല്‍ ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാന്‍ പ്രത്യാക്രമണം പ്രതീക്ഷിക്കുന്നുണ്ടന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിലയിരുത്തല്‍. എല്ലാ വര്‍ഷവും മഞ്ഞുകാലത്ത് നിയന്ത്രണരേഖയ്ക്ക് സമീപത്തെ അന്‍പതോ അറുപതോ സൈനിക പോസ്റ്റുകളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാറുണ്ടെങ്കിലും ഇക്കൊല്ലം അതുണ്ടായിട്ടില്ല. ഈ പോസ്റ്റുകളിലെല്ലാം നിലവില്‍ പാക്കിസ്ഥാന്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.