CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 1 Seconds Ago
Breaking Now

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ദ്ധിപ്പിച്ചു

ഇന്നലെയാണ് പാകിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ധിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്!ലിയാണ് വ്യക്തമാക്കിയത്. 

പാകിസ്ഥാനുമായള്ള സൗഹ്യദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്!ലി ട്വീറ്റ് ചെയ്തു. 

ഇന്നലെയാണ് പാകിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചത്. ഇറക്കുമതി ചെയുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതോടെ പരോക്ഷമായ പ്രഹരമാണ് പാകിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ വ്യാഴാഴ്ച സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ജെയ്‌ഷെ മുഹമ്മദ് പാര്‍ട്ടിയ്‌ക്കെതിരെ നടപടിയെടുക്കാത്ത പാകിസ്ഥാനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.