CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും ബെസ്റ്റ് ടോയ്‌ലറ്റ് പേപ്പര്‍ ഏതെന്ന് ഗൂഗിളിനോട് ചോദിക്കൂ, ഉത്തരം ലഭിക്കുന്നത് പാകിസ്ഥാന്‍ പതാകയെന്ന്!

ഇന്ത്യക്ക് പുറമെ വിവിധ ലോക രാഷ്ട്രങ്ങളും പാകിസ്ഥാനെ ഭീകരാക്രമണങ്ങളുടെ പേരില്‍ പുകയ്ക്കുകയാണ്

അയല്‍പ്പക്കത്ത് ഇരുന്ന് ഇന്ത്യയുടെ നാശം കാണാന്‍ ആഗ്രഹിക്കുന്ന പാകിസ്ഥാനോട് ഓരോ ഇന്ത്യക്കാരനും ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഹിംസാത്മകമായ മറുപടിയാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആദ്യമായി ഇന്ത്യയില്‍ നിന്നും ആ മുറവിളി ഉയര്‍ന്നുകഴിഞ്ഞു. ഇതിനിടെയാണ് മാനസികമായി ഇന്ത്യക്കാര്‍ക്ക് ശാന്തി നല്‍കുന്ന ഒരു സേര്‍ച്ച് റിസല്‍ട്ട് വൈറലായിരിക്കുന്നത്. 

ഗൂഗിളില്‍ ലോകത്തിലെ ഏറ്റവും മികച്ച ടോയ്‌ലറ്റ് പേപ്പര്‍ ഏതെന്ന് തിരഞ്ഞാല്‍ ഉടന്‍ ഉത്തരം ലഭിക്കും, പാകിസ്ഥാന്റെ ദേശീയ പതാകയാണ് ആ സന്തോഷമേകുന്ന ഉത്തരം. പുല്‍വാമ ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍ സംഘര്‍ഷം പുകയുമ്പോഴാണ് ടോയ്‌ലറ്റ് പേപ്പറിനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ പാക് പതാകയുടെ ചിത്രങ്ങലും ഉള്‍പ്പെടുന്നത്. 

ഇന്ത്യക്ക് പുറമെ വിവിധ ലോക രാഷ്ട്രങ്ങളും പാകിസ്ഥാനെ ഭീകരാക്രമണങ്ങളുടെ പേരില്‍ പുകയ്ക്കുകയാണ്. മസൂദ് അസറിനെ പോലുള്ള ഭീകരരെ സുരക്ഷിതമായി താമസിപ്പിക്കുന്നത് പാകിസ്ഥാനാണ്. പുല്‍വാമയില്‍ ഇയാളുടെ ജെയ്ഷ്-ഇ-മുഹമ്മദാണ് അക്രമണം നടത്തിയതെന്നാണ് അവകാശവാദം ഉന്നയിച്ചത്. ബെസ്റ്റ് ടോയ്‌ലറ്റ് പേപ്പറിന്റെ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തി #besttoiletpaperintheworld എന്ന ഹാഷ്ടാഗ് വൈറലായിക്കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.