CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 8 Seconds Ago
Breaking Now

ശാപമാണ് വിജയാ ഈ രക്തദാഹം... എന്നാ നിങ്ങടെ ഈ ചോരക്കൊതി തീരാ? യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍. എന്നാ നിങ്ങടെ ചോരക്കൊതി തീരാ ? എന്നും ഷാഫി ചോദിക്കുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഫെയ്‌സ്ബുക്കിലൂടെയാണ് എംഎല്‍എ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ശാപമാണ് വിജയാ ഈ രക്തദാഹമെന്ന് ഷാഫി ഫെയസ്ബുക്കിലെഴുതി. നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍. എന്നാ നിങ്ങടെ ചോരക്കൊതി തീരാ ? എന്നും ഷാഫി ചോദിക്കുന്നു.

പോസ്റ്റിങ്ങനെ

നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ ..

എന്നാ നിങ്ങടെ ചോരക്കൊതി തീരാ ?

എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം ..

എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം ..

എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും ?

ശിലയായി മാറിയ ഹൃദയം കൊണ്ട് എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം .

ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലേല്‍ അമ്മമാരുടെ കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങള്‍

 




കൂടുതല്‍വാര്‍ത്തകള്‍.