CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 31 Seconds Ago
Breaking Now

പെണ്‍കുട്ടി മുടി വെട്ടിയതിന് സഹവിദ്യാര്‍ത്ഥികള്‍ പരിഹസിച്ചു; പ്രശ്‌നം തീര്‍ക്കാന്‍ ഈ അധ്യാപിക ചെയ്ത നടപടിക്ക് ലോകത്തിന്റെ കൈയടി

ഷാനോണ്‍ ഗ്രിം എന്ന കിന്‍ഡര്‍ഗാര്‍ടണ്‍ അധ്യാപികയുടെ കഥ സോഷ്യല്‍ മീഡിയയില്‍ ഹൃദയങ്ങള്‍ കീഴടക്കി

സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് പലവിധ പ്രശ്‌നങ്ങളും പരിഹരിക്കേണ്ട സാഹചര്യം നേരിടാറുണ്ട്. കുട്ടികള്‍ തമ്മില്‍ രൂപപ്പെടുന്ന ചെറിയ പ്രശ്‌നങ്ങള്‍ മുതല്‍ പരിഹാസങ്ങളും ഒറ്റപ്പെടുത്തലും വരെയുള്ള വിഷയങ്ങളില്‍ അധ്യാപകരുടെ നിലപാടുകള്‍ സുപ്രധാനവുമാണ്. എന്നാല്‍ ഒരു ഉപദേശത്തിനോ, വഴക്കിനോ അപ്പുറത്തേക്ക് ഈ വിഷയത്തില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന അധ്യാപകരുടെ എണ്ണം ഏറെ കുറവാണ്. ഈ അവസരത്തിലാണ് ഷാനോണ്‍ ഗ്രിം എന്ന കിന്‍ഡര്‍ഗാര്‍ടണ്‍ അധ്യാപികയുടെ കഥ സോഷ്യല്‍ മീഡിയയില്‍ ഹൃദയങ്ങള്‍ കീഴടക്കുന്നത്. 

ടെക്‌സാസ് വില്ലിസിലെ മിയാഡര്‍ എലിമെന്ററി സ്‌കൂളിലെ അധ്യാപികയാണ് ഷാനോണ്‍ ഗ്രിം. തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ സഹവിദ്യാര്‍ത്ഥികള്‍ പരിഹാസപാത്രമാക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ അധ്യാപിക പതിവ് നടപടികള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിച്ചത്. അഞ്ച് വയസ്സുള്ള പ്രിസില പെരെസിനാണ് മുടി ചെറുതാക്കി വെട്ടിയതിന്റെ പേരില്‍ മറ്റ് കുട്ടികളുടെ കളിയാക്കലും, കുറ്റപ്പെടുത്തലും ഏല്‍ക്കേണ്ടി വന്നത്. 

ഇതോടെ ഈ അധ്യാപിക ചെയ്തത് എന്തെന്നല്ലേ, തന്റെ മുടിയും ഇതുപോലെ ചെറുതാക്കി മുറിച്ചുകളഞ്ഞു. ഈ കഥ ഓണ്‍ലൈനില്‍ പാട്ടായതോടെ പ്രശംസ കൊണ്ട് മൂടുകയാണ് ലോകം. തന്റെ നീളമുള്ള മുടി വെട്ടിക്കളയുക എന്ന തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്ന് അധ്യാപിക കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രിസിലയ്ക്ക് ആത്മവിശ്വാസം നല്‍കാനും കുട്ടികള്‍ക്ക് സുപ്രധാനമായ പാഠം നല്‍കാനും ഇതുവഴി സാധിക്കുമെന്ന് ഉറപ്പിച്ചതോടെയാണ് മുടി വെട്ടിയത്. 

നമ്മുടെയൊക്കെ ജീവിതത്തില്‍ എല്ലാവരും സ്‌നേഹത്തോടെ പെരുമാറുന്നവരാകില്ലെന്നാണ് ഇത് പഠിപ്പിക്കുന്നത്. ഇതിനോട് നമ്മുടെ പ്രതികരണം എങ്ങിനെയെന്നതാണ് പ്രധാനം, ഷാനോണ്‍ ഗ്രിം വ്യക്തമാക്കുന്നു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.