CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 20 Seconds Ago
Breaking Now

ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയായ കന്യാസ്ത്രീയെ പോലീസ് മഠത്തില്‍ നിന്ന് മോചിപ്പിച്ചു ; മഠത്തിനെതിരെ കേസെടുത്തു

മഠത്തില്‍ താന്‍ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കി.

ബിഷപ്പിനെതിരായ ബലത്സാംഗകേസിലെ മുഖ്യസാക്ഷിയായ കന്യാസ്ത്രീ തടങ്കലിലാണെന്ന് പരാതി നല്‍കി. ബന്ധുക്കള്‍ മുഖേനയാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്. മുഖ്യസാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേയിലാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലീസ് എത്തി കന്യാസ്ത്രീയെ മഠത്തില്‍ നിന്ന് മോചിപ്പിച്ചു. മഠത്തില്‍ താന്‍ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കി.

കന്യാസ്ത്രീക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് കന്യാസ്ത്രീക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്. പരാതികാരി പീഡന വിവരം ആദ്യമായി പങ്കുവച്ചത് സിസ്റ്റര്‍ ലിസിയോടെയായിരുന്നു. സംഭവത്തില്‍ മഠം അധികൃതര്‍ക്കതിരെ പൊലീസ് കേസെടുത്തു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലാണ്. കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. .

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്.

 




കൂടുതല്‍വാര്‍ത്തകള്‍.