CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 13 Seconds Ago
Breaking Now

വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ച് മമ്മൂട്ടി ; ആദരമര്‍പ്പിച്ച് കുടുംബത്തെ ആശ്വസിപ്പിച്ച് മടങ്ങി

ഭവന സന്ദര്‍ശനത്തിന് ശേഷം വസന്തകുമാറിന്റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വിവി വസന്തകുമാറിന്റെ വീടു സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയ മമ്മൂട്ടി വസന്തകുമാറിന്റെ ബന്ധുമിത്രങ്ങളെ ആശ്വസിപ്പിക്കുകയും ഏറെനേരം അവര്‍ക്കൊപ്പം ചിലവഴിക്കുകയും ചെയ്തു.

ഭവന സന്ദര്‍ശനത്തിന് ശേഷം വസന്തകുമാറിന്റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തില്‍ വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. നടന്‍ അബു സലിമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് ജമ്മുശ്രീനഗര്‍ പാതയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ലക്കിടി കുന്നത്തിടവക വില്ലേജില്‍ വാഴക്കണ്ടി വീട്ടില്‍ വാസുദേവന്‍ശാന്ത ദമ്പതികളുടെ മകനായ വസന്തകുമാര്‍ 2001 ആണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.