CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 1 Minutes 26 Seconds Ago
Breaking Now

പീഡിപ്പിച്ചെന്ന് അറിയിച്ചപ്പോള്‍ സഭ നല്‍കിയത് പ്രാര്‍ത്ഥന മാത്രം; പുരോഹിതന്റെ ലൈംഗിക പീഡന കഥയുമായി ഇര പോപ്പ് ഫ്രാന്‍സിസിന് മുന്നിലേക്ക്

താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പുസ്തകം എഴുതിയ ഡെന്നീസ് ഒന്നര വര്‍ഷത്തോളം ഇതിന്റെ പതിപ്പ് എല്ലാ മാസവും പോപ്പിന് അയച്ചു. ഒടുവില്‍ ലഭിച്ചത് പോപ്പ് ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കാറുണ്ടെന്ന ലോസാഞ്ചലസ് അതിരൂപതയുടെ കത്താണ്.

17ാം വയസ്സില്‍ സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ പീഡനം. പിന്നീട് ഒരു പുരോഹിതനായി മാറിയിട്ടും അയാള്‍ പീഡനം തുടര്‍ന്നു. ഡെന്നീസ് ബുച്ചാനന്‍ തന്റെ കഥയുമായി പോപ്പ് ഫ്രാന്‍സിസിന് മുന്‍പാകെ എത്തുകയാണ്. പുരോഹിതന്‍മാര്‍ കുട്ടികളെ പീഡിപ്പിക്കുന്ന വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഡിംഗ് ക്ലറിക്കല്‍ അബ്യൂസ് (ഇസിഎ) എന്ന സംഘടനയിലെ മുന്‍നിര അംഗമായി 57ാം വയസ്സില്‍ ഡെന്നീസ് റോമിലെത്തുന്നത്. 

താന്‍ പീഡിപ്പിക്കപ്പെട്ട അവസ്ഥയെക്കുറിച്ച് സഭയെ അറിയിച്ചപ്പോള്‍ അവര്‍ ആകെ നല്‍കിയ മറുപടി പ്രാര്‍ത്ഥിക്കാനാണെന്ന് ഡെന്നീസ് ബുച്ചാനന്‍ പറയുന്നു. പീഡനത്തിനിടെ ഗര്‍ഭം ധരിച്ചപ്പോള്‍ പുരോഹിതന്‍ തന്നെ രഹസ്യമായി ഗര്‍ഭം അലസിപ്പിക്കാന്‍ സംവിധാനം ഒരുക്കി. 40 വര്‍ഷത്തിന് ശേഷവും ഈ സംഭവം വിവരിക്കുമ്പോള്‍ ജമൈക്കന്‍ സ്വദേശിയായ ഡെന്നീസിന് കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല. 

ഇരയെന്ന് സഭ ഔദ്യോഗികമായി തിരിച്ചറിയാന്‍ ഇവര്‍ക്ക് വര്‍ഷങ്ങളുടെ പോരാട്ടം വേണ്ടിവന്നു. എന്നാല്‍ പീഡിപ്പിച്ച പുരോഹിതന്‍ യാതൊരു പ്രശ്‌നവുമില്ലാതെ രക്ഷപ്പെട്ടു. ഇരകളുടെ ആരോപണങ്ങള്‍ തള്ളിക്കളയുന്നതാണ് പൊതുവെ സഭ സ്വീകരിക്കുന്ന രീതി. ദരിദ്രരാജ്യങ്ങളില്‍ ഇവര്‍ക്ക് രാഷ്ട്രീയവും, സാമൂഹികവുമായ പിടിപാട് കൂടുതലാണെന്നതും ഇരകള്‍ക്ക് ദോഷം ചെയ്യുന്നു. 

താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പുസ്തകം എഴുതിയ ഡെന്നീസ് ഒന്നര വര്‍ഷത്തോളം ഇതിന്റെ പതിപ്പ് എല്ലാ മാസവും പോപ്പിന് അയച്ചു. ഒടുവില്‍ ലഭിച്ചത് പോപ്പ് ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കാറുണ്ടെന്ന ലോസാഞ്ചലസ് അതിരൂപതയുടെ കത്താണ്. മാത്രമല്ല പുരോഹിതന്റെ തിരുവസ്ത്രം ഊരിവാങ്ങാന്‍ തെളിവ് വേണമെന്നും ആവശ്യപ്പെട്ടു. ഈ പുരോഹിതനെ പല ഇടവകകളിലേക്ക് മാറ്റിയിരുന്നത് ഇത്തരം പീഡനത്തിന്റെ പേരിലാണെന്നാണ് ആശങ്ക. 

 




കൂടുതല്‍വാര്‍ത്തകള്‍.