നിയമം കൊണ്ടുവന്ന് ക്രൈസ്തവ സഭകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ കാര്യം സര്‍ക്കാരിന്റെ ആലോചനയിലില്ല. സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു പോകുന്നെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സഭാ നിയമങ്ങള്‍ നിലവിലുള്ളപ്പോള്‍ മറ്റൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു. ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാര്‍ നിലപാടല്ല. ക്രിസ്തീയ സഭകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബില്‍ തയാറാക്കുന്നു എന്നത് ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.കേരള ചര്‍ച്ച് ബില്‍ എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബില്ലിന് എതിര്‍ത്ത് ക്രൈസ്തവ സഭകള്‍ രംഗത്ത് വന്നിരുന്നു.
കേവലം ചര്‍ച്ചയ്ക്കുവേണ്ടിയാണ് ബില്‍ തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ലെന്നും കോടിയേരി പറഞ്ഞു